Tuesday, July 30, 2013

ഇന്ത്യൻ സിനിമയുടെ പെണ്മ

സിനിമയും അതിലെ സ്ത്രീ-പുരുഷ വിവേചനങ്ങളും ഒരു 100 തവണ ബുജികൾ കീറി മുറിച്ചു പഠിച്ചതാണ്. ഈയിടെ ടി വി യിൽ ഋതു എന്നാ ശ്യാമ പ്രസാദിന്റെ സിനിമയും ശേഷം മായാ മോഹിനി എന്ന ദിലീപ്  സിനിമയും തുടരെ കണ്ടപ്പോൾ ഞാൻ ഇടയ്കിടെ വിചാരികാറുള്ള ഈ കാര്യം പിന്നെയും മനസ്സില് വന്നു, അത് കൊണ്ട് കുത്തി കുറിക്കുന്നു.

ഇന്ത്യൻ സിനിമയിലെ നായികയുടെ ചാരിത്ര്യം എന്നും എഴുത്തുകാർക്ക് ഒരു വിഷയം തന്നെയാണ്. ഫെമിനിസ്റ്റ് ആങ്കിളുകളിൽ നിന്ന് ധാരാളം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിൽ പോലും അതിനെ ഒക്കെ കവച്ചു വെക്കാവുന്ന തരത്തിലുള്ള പുരുഷ മേധാവിത്വ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്ലാസ്സിക്‌ ആയി കാണപെടുന്ന ഷോലേ തന്നെ ആദ്യ ഉദാഹരണമായി എടുക്കാം. അതിൽ ധർമെന്ദ്രയും ജോടിയായ ഹേമ മാലിനിയും പ്രധാന ഫോക്കസ്സിൽ വരുമ്പോൾ അന്ന് താരതമ്യേന താര മൂല്യം കുറവായ അമിതാഭിനെ ലാസ്റ്റ് സലിം-ജാവേദ്‌ ടീം തട്ടി കളഞ്ഞു. ഇതിനു കൌതുകകരമായ വേറൊരു ഭാഗം ഞാൻ ചിന്തിക്കും  അത് കാണുമ്പോൾ ഒക്കെ. അമിതാഭ് ഒരു പക്ഷെ ജീവിചിരുന്നെങ്കിലോ? അയാള് പ്രണയിക്കുന്നത്‌ ജയാ ബച്ചൻ അവതരിപ്പിക്കുന്ന വിധവയായ രാധ എന്നാ കഥാപാത്രത്തെയാണ്. അന്യ പുരുഷന്റെ ഭാര്യയായി (കന്യക അല്ലാത്ത) കഴിഞ്ഞ ഒരു സ്ത്രീ കഥാപാത്രത്തെ ജീവിത പങ്കാളി ആക്കുന്ന നായകനെ അന്നത്തെ ഇന്ത്യൻ പ്രേഷകർക്ക് അംഗീകരിക്കാൻ  കഴിയതതു കൊണ്ടാവും ജയ് അന്ന് ഗബ്ബർ  സിങ്ങിന്റെ വേടി  കൊണ്ട് ചത്തത്. 

എന്നാൽ ഇത്ര നാൾ കഴിഞ്ഞും കന്യക അല്ലാത്ത സ്ത്രീയെ പല നായക കഥാപാത്രങ്ങല്ക്കും പ്രേഷക സമൂഹങ്ങൾക്കും അംഗീകരിക്കാൻ  കഴിയില്ല. ഇന്ന് തന്നെ ഞാൻ കണ്ട മേൽപറഞ്ഞ ചിത്രങ്ങളുടെ കാര്യം എടുക്കാം. ഋതുവിൽ infidel ആയ നായികയെ പ്രാപിക്കുന്ന നായകന് പക്ഷെ അവളെ ജീവിത പങ്കാളിയക്കുന്നില്ല. മയമോഹിനിയിൽ ലക്ഷ്മി റായ്  ഒരു കോൾ  ഗേൾ ആണെന്ന് അറിയുന്നതോടെ അത്രയും നാൾ അവളെ ഇഷ്ടപെട്ട ബിജു മേനോൻറെ കഥാപാത്രം വളരെ നൈസ് ആയി വേറെ പെണ്ണിനെ നോക്കി പോകുന്നുണ്ട് അവസാനം.

 ഇന്ത്യൻ സിനിമകളിൽ വില്ലൻ നായികയെ തട്ടി കൊണ്ട് പോയി  ലൈംഗീക വേഴ്ച  നടത്തുന്നതിന് തൊട്ടു മുൻപ് നായകൻ  രക്ഷപെടുത്താൻ എത്തും, പല സിനിമകളിലും റ്റൈമിംഗ് തെറ്റിയ നായകൻ നായികയുടെ ചാരിത്ര്യം പോയത് കണ്ടു പരാജിതനായി നിന്ന് മോങുന്നതു  കണ്ടിട്ടുണ്ട്. എന്താണ് നായികയുടെ കന്യക്ത്വത്തിനു ഇത്ര പ്രാധാന്യം? സമൂഹത്തിലെ വളരെ ഇടുങ്ങിയ സദാചാര ചിന്താഗതി പുലര്ത്തുന്ന ഒരു കൂട്ടം ആണ്‍ എഴുത്തുകാരുടെ സ്ത്രീ സങ്കൽപ്പങ്ങളിൽ ഒതുങ്ങി പോകുകയാണ് സ്ത്രീയുടെ സംശുദ്ധി(അങ്ങനെ ഒരു കൊപ്പുന്ടെങ്കിൽ). ആണിന് എന്ത് കൂത്തും ആകാം പെണ്ണ് പതിവ്രത ആവണം, വണ്ണ്‍ മാൻ പെർസണ്‍ ആയിരിക്കണം എന്നാ സ്വാർത്ഥ തൽപരത. ഉള്ളി തൊലിയോളം ഉള്ള കന്യാചർമം തകർന്നാൽ സ്ത്രീ അശുദ്ധയായി എന്നാ വികലമായ പുരുഷ ചിന്താഗതി സിനിമകളിൽ കൂടി എത്ര തലമുറകൾ  മനപാടമാക്കി. പ്രായത്തിനു ഇളപ്പമുള്ള പുരുഷനെ പ്രാപിച്ച രതിനിർവെതതിലെ രതി ചേച്ചി പാമ്പ് കടി കൊണ്ട് മരിക്കുന്നത് അവൾ ചെയ്ത 'ഈ പാപത്തിന്റെ' കൊടും ശിക്ഷ ആയിരിക്കും. ഒരു പക്ഷെ ഇങ്ങനെ ഒരു ആശയം എഴുതി വെച്ചതിൽ വിഷമം ഉള്ളത് കൊണ്ടാവാം പദ്മരാജൻ പിനീട് വളരെ മനോഹരവും തുറന്നു ചിന്തിക്കുന്നതുമായ ചിത്രങ്ങൾ ചെയ്തത്. രണ്ടാനച്ചൻ പീഡിപ്പിച്ച നായികയെ സ്വന്തമാക്കാൻ എത്തുന്ന നായകൻ 'നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ' എന്നാ ചിത്രത്തെ വിത്യസ്തമാക്കുന്നു. ഈ ഒരു അളവിൽ നോക്കിയാൽ അഴകിയ രാവണനിൽ മറ്റൊരാളെ പ്രാപിച്ച നായികയെ നായകൻ  സ്വീകരിക്കുന്നുണ്ട്. സമാധാനം. ഇപ്പോഴത്തെ ന്യൂ ജെനെരേശൻ ചവറുകളിലും ഇടുങ്ങിയ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന ഇഷ്ടം പോലെ പടങ്ങൾ ഉണ്ട്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കുറെ എണ്ണം നിങ്ങൾ തന്നെ കണ്ടു പിടിക്കും. 

തട്ടതിനുള്ളിൽ മറച്ചു വെക്കണ്ടത് സ്ത്രീയുടെ വിശുദ്ധി ആണ് സ്വപ്നങ്ങൾ അല്ല എന്നൊരു ഡയലോഗിനെ ചൊല്ലി ഞാനും സുഹൃത്തും  തർക്കം ഉണ്ടായിട്ടുണ്ട്. അപ്പോഴും സ്ത്രീയുടെ  വിശുദ്ധി കാത്തു സൂക്ഷിക്കപെടെണ്ടത് ആണെന്നുള്ള അബദ്ധ സന്ദേശം ചിത്രം കൊടുകുനുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ആദ്യം തട്ടതിനുള്ളിൽ സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് എങ്കിലും സ്വാതന്ത്ര്യം കൊടുപ്പിച്ചിട്ട്‌ പോരെ ബാകി വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവൻ. ശെരി ആയിരിക്കാം, ഒരു പക്ഷെ ഇത്ര ഇടുങ്ങിയ സമൂഹത്തിൽ  മാറ്റങ്ങൾ വളരെ പതുക്കയും പടി പടിയായും മാത്രമേ കൊണ്ട് വരൻ കഴിയുകയുള്ളയിരിക്കും. 

എന്നിരുന്നാലും എന്റെ ഒരു അഭിപ്രായത്തിൽ അഞ്ജലി മേനോനെയും മീര നായരെയും പോലെ സ്ത്രീകള് കൂടുതലായി സിനിമയിലേക്ക് വന്നാൽ മാത്രമേ പക്ഷഭേദമില്ലാത്ത ചിത്രങ്ങൾ ഉണ്ടാവു എന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ നമ്മുടെ ആണ്‍ എഴുത്തുകാരും സംവിധായകരും ഇന് ഹരിഹർ നഗറിൽ സിദ്ദിഖ് - ജഗദീഷ് ഡയലോഗ്  പോലെ "ചാരിതാർത്ഥ്യം അല്ലേട ചാരിത്യം. അ..എന്തായാലെന്ത പോയിട്ട് പിന്നെ അതല്ല ഇതാണെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ" എന്നാ രീതിയിൽ പോയ്കൊണ്ടിരിക്കും 














Sunday, July 14, 2013

പ്രേതം: ഒരു പഠനം

ഭൂത പ്രേത പിശാശുക്കൾ. ദൈവത്തിനെ പറ്റിയും നിരീശ്വര വാദത്തെ പറ്റിയുമൊക്കെ ഘോര ഘോരം ചർച്ച  ചെയ്യുമ്പോൾ പ്രേതങ്ങളെ പോലെ തന്നെയുള്ള ഏതോ അദൃശ്യ ശക്തിയുടെ ഇടപെടൽ മൂലം പ്രേതങ്ങൾ ചർച്ച  ചെയ്യപെടാതെ പോകുന്നു. എന്നാ പിന്നെ ഇന്ന് ഞാൻ അതങ്ങ് നിർവഹിക്കാം, പ്രേതങ്ങളുടെ നവയുഗ സാധ്യതകളും സാമൂഹ്യ-സാംസ്കാരിക പ്രസക്തിയും , എന്റെ വക ഒരു അവലോകനം.

ഒരു ഫുൾ സൈസ് പ്രേതത്തെ നേരിട്ട് കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതതിനാൽ തദ്വാര ചലച്ചിത്രങ്ങളിലെ പ്രേതങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. എന്റെ ഓര്മയിലെ ആദ്യകാല പ്രേത പടങ്ങളിൽ ചിലത് ലിസയും ശ്രീകൃഷ്ണ പരുന്തും ഒക്കെയാണ്. പിന്നീട് ഒരു കാലത്ത് നിഴലുകൾ, എഴില്ലം പാല, മന്ത്രം തുടങ്ങി കടമറ്റത്ത്‌ കത്തനാർ വരെ എത്തി നില്ക്കുന്ന പ്രേത സീരിയലുകളുടെ ഓർമ്മകൾ.  ഈ പടങ്ങൾ കണ്ട രാത്രികളിൽ അമ്മയെ കേട്ടിപിടിച്ചല്ലാതെ ഉറങ്ങാൻ കഴിയാത്ത ഒരു നാലാം ക്ലാസ്സുകാരൻ നമ്മുടെ എല്ലാം ഉള്ളിൽ ഇന്നും ഉള്ളത് കൊണ്ടാവാം ഒരു പക്ഷെ വളരെ മാർക്കറ്റ്‌ നിലവാരം കുറഞ്ഞു  തുടങ്ങിയിട്ടും പെടിപെടുത്താൻ ഉള്ള ഐറ്റംസ് ഇല്ലാതെ കൂടി പുതിയ പ്രേത പടങ്ങൾ അണിനിരക്കുന്നത്. എന്നാൽ ഇവടെ പ്രേതങ്ങളുടെ യൂണിഫോം ആയ വെള്ള സാരിയെ കുറിച്ച് എനിക്ക് തെല്ലും പ്രശ്നമില്ല. കഴുത്തിൽ പാമ്പും കയ്യിൽ ശൂലവുമായി ആനത്തോലും പുതച്ചു നടക്കുന്ന ശിവനോ ശംഖു ചക്ര ഗദാ ധാരിയായ വിഷ്ണുവിണോ ഇവിടെ യൂണിഫോമിൻറെ കാര്യത്തിൽ പ്രൊമോഷൻ കിട്ടിയിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ പ്രേതങ്ങളുടെ വസ്ത്രം വല്ല്യ വിഷയമല്ല.

 എന്നാൽ ശ്രദ്ധികേണ്ട ചില കാര്യങ്ങൾ ഇത്യാധികളുടെ ലിംഗ-സാമ്പത്തിക പശ്ചാത്തലമാണ്. ആശ തീരത്തെ മരിച്ചു പോയവർ ആണ് പ്രേതങ്ങളായി വരുന്നതെന്ന ന്യായം ശരിയാണെങ്കിൽ ഇവടെ പ്രേതങ്ങളെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ ആയേനെ. എന്നാൽ സ്ത്രീകളാണ് കൂടുതലും പ്രേതങ്ങളായി മാറാരുള്ളത്, സിനിമയിൽ. പുരുഷന്മാർ  ആഗ്രഹങ്ങൾ തീർത്തും  ജീവിച്ചു മരിക്കുന്നവർ ആണെന്നോ അതോ സ്ത്രീകള്ക്ക് മാത്രമേ ദ്രംഷ്ടയും രക്ത കണ്ണുകളുമായി ജനങ്ങളെ പേടിപ്പികാൻ കഴിയൂ എന്നാണോ ഇതിന്റെ പിന്നിലെ ധ്വനി? കെ കെ റൂത്ത് വെനിന്റെ 'ആൻ ഇന്ട്രോടക്ഷൻ ടോ ഫെമിനിസ്റ്റ് ക്രിടിസിസം' എന്ന പുസ്തകത്തിൽ  ആണ്ട്രോസെൻട്രിക്  അല്ലെങ്കിൽ ഫാലോസെൻട്രിക് അഥവാ സാഹിത്യ സൃഷ്ടിയിലെ പുരുഷ കേന്ദ്രീകൃതമായ സ്ത്രീ സങ്കൽപ്പത്തെ പറ്റി ആഴത്തിൽ പരാമർശിടുണ്ട്   മുഖ്യധാര ചിത്രങ്ങളിലും ബി ഗ്രേഡ് പടങ്ങളിലും എല്ലാം സുന്ദരപോക്കിളും കടഞ്ഞെടുത്ത അങ്കലാവന്യവും കാട്ടി പുരുഷനെ ഭ്രമിപ്പിച്ചു, (മിക്കവാറും അവസരങ്ങളിൽ) ഭോഗിച്ചു കൊല്ലുന്ന  കൊടിയ സങ്കൽപം ആയി സ്ത്രീ പ്രേതങ്ങൾ നിലകൊള്ളുന്നത് ഈ കണ്സ്ട്രക്റ്റ് ന്റെ  ഭാഗം തന്നെയാവാം. 

പിന്നെ, കണ്ട അമ്പട്ടനും ഉള്ലാടനും ഒന്നും പ്രേതമാവാൻ കഴിയില്ല സിനിമകളിൽ. അതിനൊരു മിനിമം ഭൂഷ്വ ജനുസ്സെങ്കിലും വേണം. ജോവാന  പേജിന്റെ 'ക്രൈസിസ് ആൻഡ്‌ കാപിടലിസം ഇന് അർജന്റൈൻ സിനിമ' എന്ന പുസ്തകത്തിൽ സമൂഹത്തിലെ സാമ്പത്തിക അന്തരം കലാസ്വാദനതെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയുനുണ്ട്. ആശ തീരത്തെ മരിച്ചു പോയവര് പ്രേതങ്ങൾ ആകണമെങ്കിൽ, ജീവിതത്തിൽ നേരിട്ട അനീതികൾ അവരുടെ പ്രതികാര ദാഹം കൂട്ടണമെങ്കിൽ എന്ത് കൊണ്ട് ദരിദ്രർ പ്രേതങ്ങൾ ആകുന്നില്ല? എന്തും കൊണ്ടും പ്രേതങ്ങൾ ആവാൻ യോഗ്യത ഉള്ളവർ അവർ തന്നെ. പുരുഷ പ്രേതങ്ങളെ പെട്ടെന്ന് മടുക്കുന്നത് കൊണ്ടും സിക്സ് പായ്ക്ക് കാണിച്ച കാണിച്ച പുരുഷ പ്രേതങ്ങളെ കണ്ടു പ്രേക്ഷകന് രതി മൂര്ച്ച ഉണ്ടാവില്ല എന്നുല്ലതു  കൊണ്ടും പുരുഷനായ ചിധ്ര ശക്തി മാക്സിമം ഒരു പത്മരാജന പടത്തിലെ ഗന്ധർവനായൊ വിനയന്റെ തീയറ്റർ വെളിച്ചം കാണാത്ത ഡ്രാക്കുളയായോ ഒക്കെ അവസാനിക്കും.

ഇനി യഥാര്ത ജീവിതം. ദൈവത്തിനു പ്രതിഷ്ഠകൾ, സ്മൃതി ഗോപുരങ്ങൾ, സംഭാവനകൾ, കാണിക്ക, വെടി , വെളിച്ചം, ഉത്സവം. പ്രേതങ്ങൾക്കു ശവം നാറുന്ന, നരച്ചു ജീര്ണിച്ച സ്മശാനങ്ങൾ , ഇരുട്ട്. ദൈവത്തിനെയും പ്രേതതിനെയും ഒന്നുപിക്കുന്നത് മനുഷ്യന് ഇവയോട് രണ്ടിനോടും ഉള്ള ആത്യന്തികമായ ഭയം മാത്രമാണ്. രണ്ടു തരത്തില ഉള്ളവ. എത്ര നിരീശ്വര വാദിയും  ഇരുട്ട് മൂടി കഴിയുമ്പോൾ തെല്ലൊന്നു സന്ദേഹിക്കുന്നത് ഇരുട്ടിന്റെ മറവിൽ അവനെ കാത്തിരിക്കുന്ന പ്രേതത്തെ അല്ല, മരിച്ചു അവന്റെ ഉള്ളിലെ സ്വാർത്ഥനായ മരണ ഭയത്തെ അല്ലെ ? 

എനിക്കിനിയും മനസിലാകാത്തതു ചരിത്ര പരിണാമത്തിൽ പ്രേതങ്ങൾക്കു നഷ്ടപെട്ട സിദ്ധികളെ പറ്റിയാണ്. ഈശ്വരന് അത്ഭുതങ്ങൾ സൃഷ്ടിക്കാമെങ്കിൽ  എന്ത് കൊണ്ട് പ്രേതങ്ങൾക്കു ഇത് ആയികൂടാ ? അങ്ങനെ വല്ലോം ആണെങ്കിൽ ചതിട്ടാനെങ്കിലും ഇവിടെ പലവനും അവന്റെ ഒക്കെ വീട്ടിലെ കട ബാത്യത തീർത്തേനെ. ഓം ഹ്രീം പറഞ്ഞു കൊണ്ട് വരില്ലേ ഒരു ലോഡ് കാശ്. പ്രേതഭയമുള്ള നമ്മളിലെ ആ നാലാം ക്ലാസ്സുകാരനെ പ്രായമാകുന്നതോടെ നാണക്കേട്‌ ഓർത്തു  പലരും അടിച്ചമര്തുമ്പോഴും അതിനെ ലാളിച്ചു കൊണ്ട് നടക്കുന്ന ചീങ്കണ്ണികളും  ഉണ്ട്. ഇവന്മാരോട് പിന്നെയും ഒരു ബഹുമാനം തോന്നും. അവരുടെ അന്തവിശ്വസത്തിൽ തെല്ലും കുറച്ചിൽ കരുതാത്തവർ.

എന്റെ പോന്നു സുഹൃത്തുക്കളെ, അങ്ങനെയുള്ള നിങ്ങൾ എങ്കിലും പ്രേതമായി വന്നു ഈ പ്രേതങ്ങളുടെ ചീത്ത പേരൊന്നു മാറ്റു .

Saturday, July 13, 2013

എത്ര

എത്ര പേര് എന്നെ ആശ്ചര്യപെടുതിയാലാണ് എന്റെ മുൻവിധികൾ മാറുക ,
എത്ര പേര് ദുഖിച്ചലാണ് ഞാൻ എന്റെ ബോറൻ അസ്ത്വിതത്തെ പറ്റി തിരിച്ചറിയുക,
എത്ര പേര് എന്നെ വിട്ടകന്നാലാണ് എന്റെ ഏകാന്തത ഞാൻ മനസിലാക്കുക,
എത്ര വരികൾ എഴുതിയലാണ് എന്റെ സ്വപ്ന സങ്കൽപം വിവരിക്കപെടുക,
എത്ര മുഖങ്ങൾ കടന്നു പോയാൽ ജന്മങ്ങല്ക്കപുറമുള്ള അവളുടെ മുഖം വെളിവാകും,
എത്ര ദൂരം, എത്ര നെടുവീര്പുകൾ, എത്ര ഉത്തരങ്ങൾ തേടണം എന്റെ ചിന്തകള്ക് സ്വാതന്ത്ര്യം ലഭിക്കാൻ ?

മനുഷ്യ സ്നേഹത്തിന്റെ രാഷ്ട്രീയം

കീർത്തി ... ട്രെയിനിൽ വെച്ച് പരിച്ചയപെട്ടതാണ്...സ്വപ്നങ്ങളിൽ ഉണര്ന്നു സ്വപ്നങ്ങളിൽ ഉറങ്ങുന്ന മുംബൈ നഗരത്തിന്റെ ഒത്ത ഒരു 'ഡ്യൂഡ' ൻ ... അദേഹത്തിന്റെ സ്റ്റാൻഡേർഡ് -ഇൽ ഉള്ള ആരെയും സംസാരിക്കാൻ കിട്ടാതെ ഇരുന്നപോൾ നിവര്ത്തി ഇല്ലാതെ ആയിരിക്കും എന്നോട് സമയം ചോദിക്കാൻ എന്നാ വ്യാജേന സംസാരം തുടങ്ങിയത് ... 10 - 15 മിനിട്ടിനുള്ളിൽ ടിയാൻ കുടുംബ കാര്യം മുഴുവൻ വിവരിച്ചു ...ബാംഗ്ലൂർ തന്റെ കമ്പനി യുടെ ഒരു മാർക്കറ്റിംഗ് പ്രസന്റേഷൻ കഴിഞ്ഞു കൊച്ചിക്ക്‌ പോകുകയാണ് കക്ഷി..ഏകാപക്ഷീയത അനുഭവപെട്ടു തുടങ്ങിയപ്പോൾ ആവും എന്നോട് എന്ത് ചെയ്യുകയാണെന്ന് ചോദിച്ചത് . ഞാൻ ഒന്ന് പുഞ്ചിരിച്ചു മിതമായ വാകുകളിൽ ഉത്തരം പറഞ്ഞു വിട്ടു ...എന്തോ പുള്ളിയുടെ അത്ര സ്റ്റാൻഡേർഡ് ഇല്ലാത്ത ഒരു 'മദ്രാസി' ആയതു കൊണ്ടാവും പുള്ളിയും പുച്ചതിൽ ചാലിച്ച ഒരു ചിരി എനിക്ക് തന്നു. സേലം സ്റ്റേഷൻ-ഇൽ ആവശ്യത്തിലേറെ സമയം വണ്ടി നിർത്തിയിട്ട കണ്ട് ഞങ്ങൾ പുറത്തിറങ്ങി നിന്നു.

അപ്പോൾ ആണ് അടുത്തുള്ള ഒരു പാനി പൂരി കടക്കു മുന്നിൽന്നിക്കുന്ന ഒരു 6 വയസുകാരൻ  ചെക്കനെ കണ്ടത്. മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച പൊടിപിടിച്ച തലമുടിയും ഒക്കെ ആയി ഒരു പാവം തമിഴൻ ചെക്കൻ. കടക്കാരാൻ അത്യാവശ്യം വണ്ണമുള്ള  ഒരു മുളംകമ്പ് കൊണ്ട് ആ പയ്യനെ അടിച്ചു ഓടിക്കുകയാണ്. ആ പയ്യന് മരവിപ്പിക്കുന്ന ഒരു തരാം നിസ്സഹായ നോട്ടവുമായി പിന്നെയും അയാളുടെ അടുത്തേക്ക് ചെല്ലുന്നു, അയാള് വീണ്ടും തുടയിൽ ഇട്ടു അടിക്കുന്നു.ഈ സമയത്ത് നമ്മുടെ കീർത്തി എന്തൊക്കെയോ പറയുനുണ്ട് . അടിയുടെ ശക്തി കൂടുകയും ചെറുക്കൻ കണ്ണീർ  ഒലി പ്പിച്ചു തുടങ്ങുന്നതും കണ്ടപ്പോൾ ഞാൻ കീർത്തിയോട് എക്സ്ക്യൂസ്മി എന്ന് പറഞ്ഞിട്ട് അങ്ങോട്ടേക്ക് ചെന്നു..അടുത്ത അടി ചെക്കന്റെ തുടയിൽ വീഴുന്നതിനു മുൻപ് ഞാൻ അയാളുടെ കോളറിൽ കേറി പിടിച്ചു ...എന്നെ ഒരു ഞെട്ടലോടെ നോക്കി അയാള് തമിഴിൽ ആ ചെക്കൻ അയാളെ ശല്യപെടുതുകയാണ് എന്ന് പറഞ്ഞു..ഒരു നേരത്തെ ഭക്ഷണം ഇവനൊക്കെ ശല്യം..ഞാൻ ആ ചെക്കനേയും വിളിച്ചു അടുത്തുള്ള ഒരു നല്ല ബേക്കറിയിൽ നിന്ന് ചായയും പലഹാരവും വാങ്ങി കൊടുത്തു തിരിച്ചു വന്നു. ഇത് കണ്ടു അത്ര രസത്തിൽ അല്ലാതെ കീർത്തി എന്നോട് പറഞ്ഞു "man, u should not be encouraging these damn beggars, they are doing nothing but cunningly tapping the sympathy and guilt feeling of good guys like us. I won't fall for this gimmicks which is nothing but a result of lazy, filthy low class mentality. y u doing this?"

എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു " I am doing this bcoz in every single breathe of mine I follow an ideaology which dreams of a a classless, stateless , moneyless social order structured upon common ownership of resources and strives for a social, political and economic ideology that aims at the establishment of this social order which in other words is called Communism"

അവനൊരിക്കലും മനസിലാകാത്ത ഏതോ അന്യ ഗ്രഹ ഭാഷ കേട്ട പോലെ എല്ലാം കേട്ടിട്ട് whatever എന്ന് അവൻ പറഞ്ഞപോളെക്കും ട്രെയിൻ സ്റ്റാർട്ട്‌ ചെയ്യ്തു . അകത്തു കേറും വഴി ഞാൻ അവനു മനസിലാവില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ കൂട്ടി ചേർത്തു

'മനുഷ്യ സ്നേഹത്തിനു ഒരൊറ്റ രാഷ്ട്രീയമേ ഉള്ലെടോ അതാണ് കമ്മ്യൂണിസം'