Thursday, February 24, 2011

ദൂരത്തെ കാഴ്ച

പാപത്തിന്റെ മൈതനതിനപ്പുറം  സത്യത്തിന്റെ ഭിക്ഷു നില്പുണ്ട് . ജട കെട്ടിയ താടി വരണ്ട ചുണ്ടിനെ മറച്ചു വെച്ചിരിക്കുന്നു. ശക്തിയുടെ ശ്രോതസ്സു വറ്റിയ ഞരമ്പുകളില്‍ കാലത്തിന്റെ മുറിപാടുകള്‍. .............എന്നെ നോക്കുനുണ്ട് . കരളിനെ തിന്നുന്ന ലഹരിയുടെ മാറാത്ത ഗന്ധം വീശുന്നുണ്ട്.

വയ്യ.. രഹസ്യങ്ങള്‍ മൂടിയ മറവിയുടെ കുഴിമാടത്തില്‍ തിരിച്ചറിവിന്റെ ചെടി നാംബിട്ടിരികുന്നു . അതിലിനി പൂവുണ്ടാകും, എന്റെ രക്തത്തിന്റെ മണമുള്ള പൂവ് ..അതില്‍ അവള്‍ വളര്‍ത്തിയ ശലഭങ്ങള്‍ വന്നിരിക്കും ...

ആ ഭിക്ഷു നടന്നടുക്കുന്നുണ്ട് , ആ ചെടിക്ക് മുകളിലേക്ക് അയാള്‍ മുറുക്കാന്‍ തുപ്പിയിട്ടു.. ചെയ്യട്ടെ..
എന്റെ നാളെകള്‍ക്കു അവകാശികള്‍ ഉണ്ടാവരുത്