Tuesday, May 22, 2012

പരികല്പന

മന്യത..ഒരു വടക്കേ ഇന്ത്യന്‍ ചമ്മന്തിയുടെ ച്ചുവ്വയുള്ള പേരുള്ള  എന്റെ ആര്‍ട്ട്‌ ഡയറക്ടര്‍ സുന്ദരി കുട്ടി പറഞ്ഞു "നിന്റെ ഭാഷാശൈലിക്ക്‌ ഓഷോ ഫിലോസഫിയുടെ ഭയങ്കര ഇന്ഫ്ലുവന്സ്, പ്രായത്തിനു ചേരുന്നില്ല"
എന്ത് പറഞ്ഞപ്പോള്‍ ആയിരുന്നു?
ങ്ഹാ, "ടേക്ക് ഔട്ട്‌ യുവര്‍ സ്റ്റുപിഡ് ക്ലോത്സ് ആന്‍ഡ്‌ ദെന്‍ യു വില്‍ റിയലൈസ് ദാറ്റ്‌ യു ആര്‍ ഇന്‍ ദി കോസ്മിക്‌ റിവര്‍" എന്ന് പറഞ്ഞു
ഹോ ശരിയാ ഇത്തിരി കൂടി പോയി ..അവളായിട്ടു പറയിപ്പിച്ചതാണ് ..അവളുടെ നിതംബം കഷ്ടിച്ച് മറയ്ക്കുന്ന കുട്ടി കുപ്പായം വരെ എന്നെ കൊണ്ട് ഫിലോസഫി പറയിക്കുന്നു..കലിയുടെ കാലവും കഴിഞ്ഞു കോര്‍പ്പറേറ്റ് ഗുരുക്കന്മാരുടെ സമയമാണ് ..പിടിച്ചു നില്ക്കാന്‍ മരുന്നിനു ശകലം

ഗുരുജിയുടെ രണ്ടു മൂന്നു ഡയലോഗുകള്‍ ആണ് ഇപ്പൊ ഇടയ്കിടെ തട്ടുന്നത് - വിജ്ഞാനം ആപെക്ഷികമാകുന്നിടത് വിവേകം പരമം ആകുന്നു.. എനിവേ, കീശയില്‍ പച്ചനോട്ടിന്റെ  ദാരിദ്ര്യം കയ്യിലിരുന്ന കിങ്ങ്സിനെ ഫ്ലയ്ക്ക് ആക്കി മാറ്റിയിരിക്കുന്നു ..അവസാനത്തെ പുകയും ആത്മാവിനു നല്ക്കിയിട്ടു ഓഫീസിലേക്ക് കയറി..

"നിനക്കെന്നെ ഇഷ്ടമാണല്ലേ"  മന്യത പെട്ടെന്ന് ചോദിച്ചു. ഒന്ന് അന്ധാളിച്ചു .. "ലവ് ഈസ്‌ നതിംഗ് ബട്ട്‌ ടൈം, സ്പേസ് ആന്‍ഡ്‌ ഫിസികാല്‍ അപ്പീല്‍"

ഫക്ക് യു എന്ന് പറഞ്ഞു അവള്‍ അകത്തോട്ടു കേറി പോയപ്പോള്‍ ഓര്‍ത്തു "ആദ്യമായി ഒരു ഫിലോസഫി  സ്വന്തമായി അടിക്കാന്‍ നോക്കിയതാണ് പൊന്നെ, നിന്റെ അഭിപ്രായം എന്തായാലും ബോധിച്ചു"

മറക്കുക വല്ലപ്പോഴും

ഇനി മിണ്ടാന്‍ ശ്രമിക്കരുത്.. അതൊരു താക്കീതല്ല എന്റെ ഒരു ഉറച്ച തീരുമാനം അറിയിക്കലായിരുന്നു.
ജീവിതം വല്ലാതെ കണ്ടു വിചിത്രമാണ് ..ഒരു വശത്ത് ഞാന്‍ കാംക്ഷിക്കുന്ന പെണ്ണ് ..തത്സമയം എന്റെ സാന്നിധ്യം ആവശ്യമുള്ള മറ്റൊരുവള്‍..
എന്റെ തലച്ചോറിനെ ഭ്രമിപ്പിച്ച വ്യക്തിത്വത്തെ കീഴ്പെടുത്തി കളഞ്ഞ പ്രണയ കുമിള  ഒരു വേനല്‍ പകലിലെ ആദ്യമായി കയ്യ്പിടിച്ച പടിമേല്‍ ഇരുന്നു അവള്‍ ഒരു പുഞ്ചിരിയുടെ മുന കൊണ്ട് കുത്തി പൊട്ടിച്ചു കളഞ്ഞിരുന്നു
ഓ ഇതിനെ പറ്റി ഒക്കെ എഴുതി മടുത്തിരിക്കുന്നു
പക്ഷെ രണ്ടാമത്തെ കക്ഷി ആള് സെന്‍സിബിള്‍ ആയിരുന്നു ..അവള്‍ക് വേണ്ടിയിരുന്നത് അവളുടെ മാതാപിതാക്കള്‍ സമ്മാനികാതെ ഇരുന്ന ഒരു സഹോദരനെ ആയിരിന്നിരിക്കും ..പക്ഷെ പെണ്ണ് ...എന്റെ സുഹൃത്ത്‌  പറഞ്ഞതോര്‍കുന്നു "ആണിന്റെ മനസ് അവന്റെ ജനനേന്ദ്രിയം പോലെ പുറത്തേക്കു കിടക്കുകയാണ്..പെണ്ണിന്റെത് അവളുടെ ജനനേന്ദ്രിയം പോലെ ഉള്‍വലിഞ്ഞതും"
അതിപ്പോ മനസിലാക്കാന്‍ കഴിയുന്നില്ല ..അവളിപ്പോള്‍ എന്റെ ആവശ്യകത ആവശ്യപെടുനില്ല ...
സമയത്തിന്റെ താളില്‍ സൂര്യചന്ദ്രന്മാര്‍ മുങ്ങി നിവര്‍ന്നു .. ചിന്തകളുടെ യക്ഷഗാനം കഥാന്തരങ്ങള്‍ പ്രാപിച്ചിരിക്കുന്നു..ഓര്‍മയെന്ന വേശ്യയെ എത്ര പ്രാപിച്ചാലും ഭൂതകാലത്തിന്റെ രതിസുഖം അന്യം തന്നെ..
അതെ ഇനി സ്മൃതികള്‍ക്ക്  ചരമകുറിപ്പെഴുതി  ഭാവിയുടെ ദേഹം പ്രാപിക്കാന്‍ സമയം...ശരീരമെന്ന വികാരത്തിന് പുനര്‍ജനി ..

Monday, May 21, 2012

ഓര്‍മയുടെ ചാരം

അവള്‍ കരയിച്ച കണ്ണുനീരിന്റെ നനവില്‍ ഞാന്‍ ഒരിക്കല്‍ സൂക്ഷിച്ചിരുന്ന എന്റെ ക്യാമ്പസ്‌ ദിനങ്ങള്‍
വിടപറയുലകളുടെ ഋതു മാഞ്ഞപ്പോള്‍ ഓര്‍മയില്‍ സുഹൃത്തുകളുടെ പുഞ്ചിരി ചൂട് മാത്രം
ഈ തണുത്ത രാത്രിയുടെ അണഞ്ഞു തീരാത്ത ആലസ്യത്തില്‍ നിശാഗന്ധി പൂകളുടെ ഗന്ധം സൌഹൃദത്തിന്റെ ഒര്മാപെടുതലുകള്‍ ആയി അവശേഷികട്ടെ. ഹോസ്റ്റല്‍ ഇടനാഴിയിലെ നീട്ടിയുള്ള ' അളിയാ' എന്ന വിളിക്കായി കാതോര്‍ക്കുമ്പോള്‍ ഒരു നെടുവീര്‍പ്പ് ദൂരത്തില്‍ ഞാന്‍ അറിയുന്നു..അതൊരു നഷ്ട സ്വപ്നം മാത്രം..ജീവിത പാച്ചിലിന്റെ തീച്ചൂളയില്‍ എനിക്കിന്ന് ഓര്‍മകളുടെ ശൈത്യം