Monday, November 19, 2012

കഞ്ചാവ് ഗാനം (സ്വല്പം ആധു നികം)



ഹാ കഞ്ചാവേ , അധിക തുംഗമാം സ്ലാബിന്‍ മുകളില്‍ എത്ര നാള്‍ ഒളിച്ചിരുന്നു ഒരു രാജാവ്‌ കണക്കയെ നീ,

നിന്നെ ഞാന്‍ ഇന്ന് ഭോഗിച്ചു ഭോഗിച്ചു വെളിവും വെളിച്ചവും നഷ്ടപെടുത്തി

ഞാന്‍ ഭൂവിലസ്ഥിരന്‍ , ഇന്നെന്റെ കിടപ്പ് തോര്‍ത്തില്‍

ലഹരി പടര്‍പ്പിന്റെ സീമന്ത സീമകള്‍, ദിവ്യ വെളിച്ചത്തിന്‍ ഇരുണ്ടറകള്‍

ഹോ നീയെന്നെ വിട്ടകന്നോ അബോധതയുടെ അപാരാതെ

എന്നിലേക്ക്‌ വരൂ എന്നെ കാര്‍ന്നു തിന്നൂ , എന്നിലാളി പടരു

എന്നെ വേറാരോക്കെയോ ആകി മാറ്റ് എന്‍ പ്രിയ ലഹരി തന്‍ വാടി തളര്‍ന്ന ഇലകളെ

ധര്‍മ യുദ്ധത്തിനെ കാഹളം മുഴങ്ങി സുഹൃത്തുകള്‍ എന്നാ ചെറ്റകള്‍ എത്തി

ജലവും പൊറോട്ടയും തീറ്റിചെന്നെ അവര്‍ നിന്നില്‍ നിന്നും ദൂരെ മാറ്റും എന്‍ ആത്മതോഴനാം കഞ്ചാവേ

ഹാ കഞ്ചാവേ , കാഞ്ചനമാം കഞ്ചുകം നീ കാഞ്ചി വലിക്കാത്ത തോക്ക് നീ

കെഞ്ചിയും കൊഞ്ചിയും എന്നില്‍ കളിച്ചു നീ ഇഞ്ച പരുവമാക്കിയില്ലേ

ബോധ മണ്ഡലത്തില്‍ സ്പുലിങ്കങ്ങള്‍ തിളങ്ങി, ഞാന്‍ വെച്ച വാളില്‍ ‍ ഞാന്‍ തന്നെ മയങ്ങി

സ്ത്രീ സമത്വത്തിനായി ഞാന്‍ വാദിച്ചു എന്നും ഗിബ്രന്റെ കവിതകള്‍ കൊള്ളിലെന്നു നടിച്ച ബുദ്ധിജീവിയെ, എന്റെ വീട്ടുടമസ്ഥനെ തല്ലിയെന്നും ബോധം വരുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു

ഇനി ഞാന്‍ നിന്നെ പോലെ അനാഥന്‍ പ്രിയ കഞ്ചാവേ
ലോകമേ തറവാട് ചെടികളും പുല്‍കളും പുഴുകളും കൂടി എന്‍ കുടുംബക്കാര്‍

Thursday, November 15, 2012

ഒരു തീരത്തെ പറ്റി

തണുത്ത ഒരു കാറ്റ് വീശിയപ്പോള്‍ തോന്നി നിന്‍ മടി പുല്കണമെന്നു

നേര്‍ത്ത മഞ്ഞു മൂടിയപ്പോള്‍ ഓര്ത്തു നിന്റെ സ്പര്‍ശതിന്‍ ലാളിത്യം

വെയില്‍ വീഴ്ത്തിയ തണലുകള്‍ മാറി, ശ്യാമാംബരത്തിന് അരുണിമ ഏറി

നിശയുടെ ശബ്ദമില്ലാത്ത ഗാനങ്ങളില്‍ നിന്റെ നെടുവീര്പുകള്‍ ..

മാനത്തു അലക്ഷ്യമായി ചിതറി കിടന്ന നക്ഷത്രങ്ങള്‍ക്ക് നിന്റെ രൂപം..

ഒര്മകള്‍ക്കപുറം ഞാന്‍ നില്‍ക്കുന്ന ഈ ഇരുളിന്റെ പുല്‍മേട്‌ കൂടി നിന്റെ സ്വന്തമോ നഷ്ടസ്വപ്നമേ?

Sunday, November 11, 2012

മഴയുടെ മണമുണ്ടായിരുന്നു അപ്പോള്‍ നിനക്ക് .. എന്റെ നെറുകയില്‍ ശലഭ ചിറകുകളോളം മൃദുവായ കയ്യ്കള്‍ ചെര്കുമ്പോള്‍ എന്നെ ഉറ്റു നോക്കിയ ആ കണ്ണുകളിലെ കൃഷ്ണ കാന്തങ്ങള്‍ക്ക് സമുദ്രത്തിന്റെ ആഘാതത ...മറവിയുടെ ഇതളുകള്‍ കോര്‍ത്ത നിദ്രഹാരം എന്നെ അണിയിച്ചു മടങ്ങുമ്പോള്‍ നിന്റെ വളപോട്ടുകളുടെ കിലുക്കം ഞാന്‍ കേട്ടിരുന്നോ?

 

Sunday, September 30, 2012

ഗമനം

അവന്‍ അവിടെ തന്നെ നിന്ന് ..വാലും ആട്ടി കൊണ്ട് ..അണ്‍കണ്ടിഷനല്‍  ലവ് എന്നൊരു സാധനം ഉട്ടോപിയ ആണെന്ന് അറിയാമെങ്കിലും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അവന്‍ , ആ ചെറിയ തെരുവ് പട്ടി എന്റെ മുന്നില്‍ നിന്ന് വാലാട്ടുന്നത് കണ്ടപ്പോള്‍ ഓര്‍ത്തു കുറച്ചു മുന്‍പ് വരെ ചിന്തിച്ച വൈകല്യം പിടിച്ച പ്രണയ ചിന്തകള്‍ എന്ത് നിസ്സാരമെന്നു..ഏതോ തെരുവ് പട്ടികളുടെ കാമ വിഭ്രാന്തിയുടെ തെളിവാണ് ഈ പാവം പട്ടികുട്ടി ..അവനെന്ത് അറിഞ്ഞു ..ഞാന്‍ ഒരു കഷ്ണം ബിസ്കറ്റ് ഇട്ടു കൊടുത്തു ..എന്നിട്ട് തിരിച്ചു റൂമിലേക്ക്‌ നടന്നു ...

ഭ്രാന്ത് , പ്രണയത്തിന്റെ തീവ്രമായ അവസ്ഥ. അത് തിരിച്ചറിയലിന്റെ വ്യക്തമായ നിമിഷമാണ്. ജീവിതത്തിന്റെ നിമിഷങ്ങളുടെ കണികകള്‍ പകുത്തുകൊടുത്ത പെണ്ണ്‍ കുട്ടി അത് തട്ടിയെറിഞ്ഞു പോകുമ്പോള്‍ താന്‍ ഒന്നുമല്ല എന്ന് തോന്നുന്ന വ്യര്‍ത്ഥം ആയ ചിന്ത ശകലം പടച്ചു വിടുന്ന അനന്തമായ ദിവ്യതയുടെ അപാരത

ഇത്രേം എഴുതിയിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി  ചവറ്റുകൊട്ടയില്‍ ഇട്ടു. കവിത എഴുതാന്‍ ഇരുനിട്ടു എഴുതി വെക്കുന്ന പൊട്ടത്തരം. ഒന്നുമല്ലതവന്റെ മനസിനെ ത്രസ്സിപിക്കുന്ന റൊമാന്റിക് ബുള്‍ഷിറ്റ്‌ എന്നിലെ കവിയെ അങ്ങനെ രോമാഞ്ചം കൊള്ളികുകയാണ്. നഷ്ട പ്രണയത്തെ പറ്റി  എഴുതിയാല്‍ മതി എന്നായി . ഒരു പാട് തെറ്റിദ്ധരിക്കപെട്ട പ്രണയ ചേഷ്ടകള്‍ നടത്തിയ വ്യക്തി എന്നാ നിലക്ക് ഓരോ തവണയും അതിനെ മറികടക്കണോ അതിന്റെ ഒന്നും വിശദീകരണം കേള്‍ക്കാന്‍ ഇല്ലാത്ത ആര്‍ക്കോ വേണ്ടി ഉള്ള വിവരണവുമാണ് എന്റെ കവിത. എന്റെ നിരര്‍ത്ഥകമായ   വരികള്‍ക്ക്  കാലം മാത്രം മൂകസാക്ഷി

ഇത്രേമൊക്കെ സംഭവിച്ച ശേഷം മുറിയില്‍ നിന്ന് പതുക്കെ ഒരു ചായ കുടിക്കാന്‍ ഇറങ്ങിയ വഴിക്കാണ് നമ്മടെ പട്ടികുട്ടനെ കണ്ടത് ..നന്നായി ..ഒരു മൂഡ്‌ മാറ്റം കിട്ടിയല്ലോ ..ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വിങ്ങുന്ന മനസ് നഷ്ട പ്രണയത്തിന്റെ രക്തസാക്ഷി ആണെന്ന് തോന്നും ചിലപോലോക്കെ .. അതിനെ പറ്റി  എഴുതുമ്പോള്‍ ലോകത്തിനു പുച്ചമാണ് .. ഇപ്പോളും ഓര്‍മയുടെ കാരാഗ്രഹത്തില്‍ ജീവിക്കുന്ന ഒരിക്കലും മുഴുവനായി കൊടുക്കാന്‍ കഴിയാതെ പോയ സ്നേഹത്തിന്റെ വേശ്യാലയത്തില്‍ തന്നെ സ്ഥിരം സന്ദര്‍ പ്രണയിതാവെന്ന  എച്ചില്‍ പട്ട്യോട് എല്ലാവര്ക്കും വില കുറഞ്ഞ സഹതാപം മാത്രം ...

ആ നിമിഷം എനിക്ക പട്ടിയോട്‌ വല്ലാത്ത ഒരു തരം സ്നേഹം തോന്നി..പതുകെ , സ്നേഹത്തോടെ അവനെ കയ്യില്‍ എടുത്തു തെരുവ് വെളിച്ചത്തിനെ സാക്ഷിയാക്കി ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു 

Monday, September 17, 2012

അതീത്വതതിനപ്പുറം

എന്‍റെ  ദുഖത്തിന്റെ അവസാനത്തെ കറുത്ത വരികള്‍ ഇന്ന് ഞാന്‍ എഴുത്തും ...എന്‍റെ  

മുറിയില്‍ നഷ്ടത്തിന്‍റെ  ദുര്‍ഗന്ധം വമിക്കുന്ന നിശ്ചലമായ വസ്തുകളും ഞാന്‍ ചുമച്ചു തുപ്പിയ 

രക്തവും മാത്രം അതിനു സാക്ഷിയാകും ... ഇന്ന് ഞാന്‍ എന്റെ അവസാനത്തെ വ്യക്തി 

ബന്ധത്തിന്റെ ദുര്‍ഭൂതതെയും അറുത് എറിയും... ഈ നശിച്ച രാത്രി നാളെ കണ്ണ് തുറക്കുന്നത് 

സന്തോഷത്തിന്റെ വെള്ളി വെളിച്ചതിണോ അനന്തതയുടെ വെറുപ്പില്ലാത്ത സീമകള്കോ 

ആയിരിക്കും ... ലഹരി മാറാത്ത മനസ്സ് കുത്തി നോവിച്ച ഹൃദയം കണ്ണിനു നല്‍ക്കുന്ന നനവ്‌ 

എന്റെ ജീവന്റെ അവസാനത്തെ വികാരം ഒപ്പിട്ടു സ്വന്തമാക്കും .. സ്വസ്തി സനാതനം

Tuesday, August 28, 2012

ഈറന്‍ മഞ്ഞ്

 ഇന്നലെ ട്രെയിനില്‍ ഇരുന്നു ഒര്‍ഹാന്‍ പാമുക്കിന്റെ 'സ്നോ' വായിക്കുമ്പോള്‍ കൂടി മനസ്സ് അസ്വസ്ഥമായി..ഒരു നല്ല അവധി കൂടി ടെന്ഷന് വിട്ടു കൊടുക്കരുത് എന്ന് ഉറപ്പിച്ചാണ് ട്രെയിന്‍ കയറിയത് ..പക്ഷെ സ്നോ വായിച്ചു തുടങ്ങിയപ്പോളെക്കും അവളുടെ ചിന്ത എവിടെ നിന്നോ വന്നു ..'ദേര്‍ ഈസ്‌ നതിംഗ് മോര്‍ ബ്യൂടിഫുള്‍ ദാന്‍ ടെല്ലിംഗ് ദി ട്രുത്' എന്ന് ഗുരുജി പറഞ്ഞത് കേട്ടിടാണ് മനസിലുള്ള ചിന്തകള്‍..ഇടയ്കിടെ കടന്നു പോകുന്ന..അലട്ടുന്ന അവളുടെ ഓര്‍മ്മകള്‍ അവളോട്‌ പറയാമെന്നു ഉറപ്പികുന്നത്..3  വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്കൊരു മെയില്‍   അയക്കുമ്പോള്‍ പ്രത്യേകിച്ചൊരു റിപ്ല്യ്‌ പ്രതീക്ഷിച്ചിരുന്നില്ല..4-5 ദിവസങ്ങള്‍ തിരികെ ഒന്നും വരാത്തപ്പോള്‍ ഒന്നും തോന്നിയുമില്ല..പക്ഷെ അത് കഴിഞ്ഞു ഒരു പുഞ്ചിരിയോടെ വന്ന ഉത്തരം പിന്നീടു 35 മെയിലുകള്‍ക് വഴി വെച്ചു...

ഉദയമാണോ അസ്തമയമാണോ ഒരാള്കിഷ്ടം എന്നറിഞ്ഞാല്‍ അയാള്‍ എന്ത് തരത്തിലുള്ള വ്യക്തി ആണെന്ന് പറയാന്‍ കഴിയും ..അറിയുമോ? ഞാന്‍ അസ്തമയങ്ങളെ വല്ലാതെ വെറുത്തിരുന്നു.. ഒരു തരം തീവ്രമായ നഷ്ടബോധം അവ എന്നില്‍ ഉണ്ടാക്കുമായിരുന്നു ... ഇന്നിപ്പോള്‍ ഓര്‍മകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പാണ്.. അപ്പോള്‍ ഒര്‍ഹാന്‍ പാമുകിന്റെ സ്നോ..എന്തോ പെട്ടെന്നാണ് അത് എന്നെ അസ്വസ്ഥന്‍ ആക്കിയത്..അവളുടെ അവസാനത്തെ മറുപടിക്ക് ഒരു സ്മൈലി മാത്രം അയച്ചു ബോധപൂര്‍വം സംസാരം നിര്‍ത്തുമ്പോള്‍ ..അത് ശെരിയാണോ എന്ന് കൂടി ചിന്തിച്ചില്ല ...

അവളുടെ ഓര്‍മകള്‍ക്ക് മേലെ വെറുപ്പിന്റെ ഋതു ഉണ്ടാക്കിയ മഞ്ഞിന്റെ പുതപ്പു പതുക്കെ ഉരുകുകയാണ്... അത്ര മാത്രം..എന്നും ഒരു പുഞ്ചിരിയോടെയെ ഭൂതകാലത്തിന്റെ ഹൃസ്വ ചിത്രം മനസ്സില്‍ തെളിയരുള്ളു..കഴിഞ്ഞ കാലത്തിന്റെ പുസ്തക താളില്‍ സൂക്ഷിക്കാന്‍ നല്ല നിമിഷത്തിന്റെ ഒരു പുതിയ മയില്‍‌പീലി തുണ്ട് കൂടി 

Tuesday, May 22, 2012

പരികല്പന

മന്യത..ഒരു വടക്കേ ഇന്ത്യന്‍ ചമ്മന്തിയുടെ ച്ചുവ്വയുള്ള പേരുള്ള  എന്റെ ആര്‍ട്ട്‌ ഡയറക്ടര്‍ സുന്ദരി കുട്ടി പറഞ്ഞു "നിന്റെ ഭാഷാശൈലിക്ക്‌ ഓഷോ ഫിലോസഫിയുടെ ഭയങ്കര ഇന്ഫ്ലുവന്സ്, പ്രായത്തിനു ചേരുന്നില്ല"
എന്ത് പറഞ്ഞപ്പോള്‍ ആയിരുന്നു?
ങ്ഹാ, "ടേക്ക് ഔട്ട്‌ യുവര്‍ സ്റ്റുപിഡ് ക്ലോത്സ് ആന്‍ഡ്‌ ദെന്‍ യു വില്‍ റിയലൈസ് ദാറ്റ്‌ യു ആര്‍ ഇന്‍ ദി കോസ്മിക്‌ റിവര്‍" എന്ന് പറഞ്ഞു
ഹോ ശരിയാ ഇത്തിരി കൂടി പോയി ..അവളായിട്ടു പറയിപ്പിച്ചതാണ് ..അവളുടെ നിതംബം കഷ്ടിച്ച് മറയ്ക്കുന്ന കുട്ടി കുപ്പായം വരെ എന്നെ കൊണ്ട് ഫിലോസഫി പറയിക്കുന്നു..കലിയുടെ കാലവും കഴിഞ്ഞു കോര്‍പ്പറേറ്റ് ഗുരുക്കന്മാരുടെ സമയമാണ് ..പിടിച്ചു നില്ക്കാന്‍ മരുന്നിനു ശകലം

ഗുരുജിയുടെ രണ്ടു മൂന്നു ഡയലോഗുകള്‍ ആണ് ഇപ്പൊ ഇടയ്കിടെ തട്ടുന്നത് - വിജ്ഞാനം ആപെക്ഷികമാകുന്നിടത് വിവേകം പരമം ആകുന്നു.. എനിവേ, കീശയില്‍ പച്ചനോട്ടിന്റെ  ദാരിദ്ര്യം കയ്യിലിരുന്ന കിങ്ങ്സിനെ ഫ്ലയ്ക്ക് ആക്കി മാറ്റിയിരിക്കുന്നു ..അവസാനത്തെ പുകയും ആത്മാവിനു നല്ക്കിയിട്ടു ഓഫീസിലേക്ക് കയറി..

"നിനക്കെന്നെ ഇഷ്ടമാണല്ലേ"  മന്യത പെട്ടെന്ന് ചോദിച്ചു. ഒന്ന് അന്ധാളിച്ചു .. "ലവ് ഈസ്‌ നതിംഗ് ബട്ട്‌ ടൈം, സ്പേസ് ആന്‍ഡ്‌ ഫിസികാല്‍ അപ്പീല്‍"

ഫക്ക് യു എന്ന് പറഞ്ഞു അവള്‍ അകത്തോട്ടു കേറി പോയപ്പോള്‍ ഓര്‍ത്തു "ആദ്യമായി ഒരു ഫിലോസഫി  സ്വന്തമായി അടിക്കാന്‍ നോക്കിയതാണ് പൊന്നെ, നിന്റെ അഭിപ്രായം എന്തായാലും ബോധിച്ചു"

മറക്കുക വല്ലപ്പോഴും

ഇനി മിണ്ടാന്‍ ശ്രമിക്കരുത്.. അതൊരു താക്കീതല്ല എന്റെ ഒരു ഉറച്ച തീരുമാനം അറിയിക്കലായിരുന്നു.
ജീവിതം വല്ലാതെ കണ്ടു വിചിത്രമാണ് ..ഒരു വശത്ത് ഞാന്‍ കാംക്ഷിക്കുന്ന പെണ്ണ് ..തത്സമയം എന്റെ സാന്നിധ്യം ആവശ്യമുള്ള മറ്റൊരുവള്‍..
എന്റെ തലച്ചോറിനെ ഭ്രമിപ്പിച്ച വ്യക്തിത്വത്തെ കീഴ്പെടുത്തി കളഞ്ഞ പ്രണയ കുമിള  ഒരു വേനല്‍ പകലിലെ ആദ്യമായി കയ്യ്പിടിച്ച പടിമേല്‍ ഇരുന്നു അവള്‍ ഒരു പുഞ്ചിരിയുടെ മുന കൊണ്ട് കുത്തി പൊട്ടിച്ചു കളഞ്ഞിരുന്നു
ഓ ഇതിനെ പറ്റി ഒക്കെ എഴുതി മടുത്തിരിക്കുന്നു
പക്ഷെ രണ്ടാമത്തെ കക്ഷി ആള് സെന്‍സിബിള്‍ ആയിരുന്നു ..അവള്‍ക് വേണ്ടിയിരുന്നത് അവളുടെ മാതാപിതാക്കള്‍ സമ്മാനികാതെ ഇരുന്ന ഒരു സഹോദരനെ ആയിരിന്നിരിക്കും ..പക്ഷെ പെണ്ണ് ...എന്റെ സുഹൃത്ത്‌  പറഞ്ഞതോര്‍കുന്നു "ആണിന്റെ മനസ് അവന്റെ ജനനേന്ദ്രിയം പോലെ പുറത്തേക്കു കിടക്കുകയാണ്..പെണ്ണിന്റെത് അവളുടെ ജനനേന്ദ്രിയം പോലെ ഉള്‍വലിഞ്ഞതും"
അതിപ്പോ മനസിലാക്കാന്‍ കഴിയുന്നില്ല ..അവളിപ്പോള്‍ എന്റെ ആവശ്യകത ആവശ്യപെടുനില്ല ...
സമയത്തിന്റെ താളില്‍ സൂര്യചന്ദ്രന്മാര്‍ മുങ്ങി നിവര്‍ന്നു .. ചിന്തകളുടെ യക്ഷഗാനം കഥാന്തരങ്ങള്‍ പ്രാപിച്ചിരിക്കുന്നു..ഓര്‍മയെന്ന വേശ്യയെ എത്ര പ്രാപിച്ചാലും ഭൂതകാലത്തിന്റെ രതിസുഖം അന്യം തന്നെ..
അതെ ഇനി സ്മൃതികള്‍ക്ക്  ചരമകുറിപ്പെഴുതി  ഭാവിയുടെ ദേഹം പ്രാപിക്കാന്‍ സമയം...ശരീരമെന്ന വികാരത്തിന് പുനര്‍ജനി ..

Monday, May 21, 2012

ഓര്‍മയുടെ ചാരം

അവള്‍ കരയിച്ച കണ്ണുനീരിന്റെ നനവില്‍ ഞാന്‍ ഒരിക്കല്‍ സൂക്ഷിച്ചിരുന്ന എന്റെ ക്യാമ്പസ്‌ ദിനങ്ങള്‍
വിടപറയുലകളുടെ ഋതു മാഞ്ഞപ്പോള്‍ ഓര്‍മയില്‍ സുഹൃത്തുകളുടെ പുഞ്ചിരി ചൂട് മാത്രം
ഈ തണുത്ത രാത്രിയുടെ അണഞ്ഞു തീരാത്ത ആലസ്യത്തില്‍ നിശാഗന്ധി പൂകളുടെ ഗന്ധം സൌഹൃദത്തിന്റെ ഒര്മാപെടുതലുകള്‍ ആയി അവശേഷികട്ടെ. ഹോസ്റ്റല്‍ ഇടനാഴിയിലെ നീട്ടിയുള്ള ' അളിയാ' എന്ന വിളിക്കായി കാതോര്‍ക്കുമ്പോള്‍ ഒരു നെടുവീര്‍പ്പ് ദൂരത്തില്‍ ഞാന്‍ അറിയുന്നു..അതൊരു നഷ്ട സ്വപ്നം മാത്രം..ജീവിത പാച്ചിലിന്റെ തീച്ചൂളയില്‍ എനിക്കിന്ന് ഓര്‍മകളുടെ ശൈത്യം