Monday, April 15, 2013

അവൾ  പിറന്നത്‌ ബന്ധനത്തിൽ ആയിരുന്നു.. അറുത കളഞ്ഞ പൊക്കിൾകൊടിയുടെ സ്ഥാനത് പിടിച്ചു നടത്താൻ കരങ്ങൾ വന്നു.. അവളുടെ  ചിന്തക്ക് വിലക്കായും പ്രവർത്തിക്കു കുറുക്കായും ചെങ്ങലകൾ അവളെ  വരിഞ്ഞു മുറുക്കി...മതം,  കന്യാകത്വം , പ്രണയം, വിപ്ലവം, ഓർമ്മകൾ.. കാലങ്ങൾക്കിടയിലെ ഇടനാഴിയിൽ  കട്ട പിടിച്ചു നില്കുന്ന മിഴിനീർ നിഴലുകൾ പോലെ കണ്ണികൾ കൂടി കൂടി വന്ന ചെങ്ങലകൾ ... അവ വലിഞ്ഞു മുറുകും  തോറും അവളുടെ  സ്വപ്നങ്ങള്ക്ക് മേൽ  ഇരുൾ  പരന്നു...

 നിശാഗന്ധി മണക്കുന്ന ഭൂമിയെ മഞ്ഞു കെട്ടിപുണർന്ന  ആ രാത്രി മദ്ധ്യത്തിൽ പൊടുന്നനെ  ആ ചെങ്ങല്ലകൾ ഓരോന്നായി അഴിഞ്ഞു വീണു... നീലയും ചുവപ്പും കുറുകി  കിടന്ന ആകാശത്തേക്ക് ഒരു മഞ്ഞു നക്ഷത്രമായി അവൾ ഉദിച്ചുയർന്നു .. ശാന്തത മുറ്റി  നിന്ന ആ മുറിയിൽ  അവളെ സ്വതന്ത്രയാക്കിയ കയറിൻ കഷ്ണം ഒരു വിജയ കൊടി  പോലെ ആടി  നിന്നു

Sunday, April 7, 2013

അരുണം

വരികൾക്ക് അർത്ഥമില്ല , നിദ്രയ്ക്ക്  ആഴമില്ല ,
നിശക്ക് യാമങ്ങളില്ല ...
ഗന്ധമില്ലാത്ത പൂവുകളിൽ  ചിറകറ്റ  ശലഭങ്ങൾ..
മഴ ഇറ്റിയ ചില്ലക്ക് ഏകാന്തത മാത്രം  വിടയായ്  നല്കി അവസാനത്തെ ഇലയും നിലാപക്ഷിയും  കൊഴിഞ്ഞു പോയ്‌ ..
ആത്മാവിന്റെ ഋതുക്കളായ വികാരങ്ങൾക്ക്‌ മറവിയിൽ അനശ്വരത ..