Tuesday, August 28, 2012

ഈറന്‍ മഞ്ഞ്

 ഇന്നലെ ട്രെയിനില്‍ ഇരുന്നു ഒര്‍ഹാന്‍ പാമുക്കിന്റെ 'സ്നോ' വായിക്കുമ്പോള്‍ കൂടി മനസ്സ് അസ്വസ്ഥമായി..ഒരു നല്ല അവധി കൂടി ടെന്ഷന് വിട്ടു കൊടുക്കരുത് എന്ന് ഉറപ്പിച്ചാണ് ട്രെയിന്‍ കയറിയത് ..പക്ഷെ സ്നോ വായിച്ചു തുടങ്ങിയപ്പോളെക്കും അവളുടെ ചിന്ത എവിടെ നിന്നോ വന്നു ..'ദേര്‍ ഈസ്‌ നതിംഗ് മോര്‍ ബ്യൂടിഫുള്‍ ദാന്‍ ടെല്ലിംഗ് ദി ട്രുത്' എന്ന് ഗുരുജി പറഞ്ഞത് കേട്ടിടാണ് മനസിലുള്ള ചിന്തകള്‍..ഇടയ്കിടെ കടന്നു പോകുന്ന..അലട്ടുന്ന അവളുടെ ഓര്‍മ്മകള്‍ അവളോട്‌ പറയാമെന്നു ഉറപ്പികുന്നത്..3  വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്കൊരു മെയില്‍   അയക്കുമ്പോള്‍ പ്രത്യേകിച്ചൊരു റിപ്ല്യ്‌ പ്രതീക്ഷിച്ചിരുന്നില്ല..4-5 ദിവസങ്ങള്‍ തിരികെ ഒന്നും വരാത്തപ്പോള്‍ ഒന്നും തോന്നിയുമില്ല..പക്ഷെ അത് കഴിഞ്ഞു ഒരു പുഞ്ചിരിയോടെ വന്ന ഉത്തരം പിന്നീടു 35 മെയിലുകള്‍ക് വഴി വെച്ചു...

ഉദയമാണോ അസ്തമയമാണോ ഒരാള്കിഷ്ടം എന്നറിഞ്ഞാല്‍ അയാള്‍ എന്ത് തരത്തിലുള്ള വ്യക്തി ആണെന്ന് പറയാന്‍ കഴിയും ..അറിയുമോ? ഞാന്‍ അസ്തമയങ്ങളെ വല്ലാതെ വെറുത്തിരുന്നു.. ഒരു തരം തീവ്രമായ നഷ്ടബോധം അവ എന്നില്‍ ഉണ്ടാക്കുമായിരുന്നു ... ഇന്നിപ്പോള്‍ ഓര്‍മകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പാണ്.. അപ്പോള്‍ ഒര്‍ഹാന്‍ പാമുകിന്റെ സ്നോ..എന്തോ പെട്ടെന്നാണ് അത് എന്നെ അസ്വസ്ഥന്‍ ആക്കിയത്..അവളുടെ അവസാനത്തെ മറുപടിക്ക് ഒരു സ്മൈലി മാത്രം അയച്ചു ബോധപൂര്‍വം സംസാരം നിര്‍ത്തുമ്പോള്‍ ..അത് ശെരിയാണോ എന്ന് കൂടി ചിന്തിച്ചില്ല ...

അവളുടെ ഓര്‍മകള്‍ക്ക് മേലെ വെറുപ്പിന്റെ ഋതു ഉണ്ടാക്കിയ മഞ്ഞിന്റെ പുതപ്പു പതുക്കെ ഉരുകുകയാണ്... അത്ര മാത്രം..എന്നും ഒരു പുഞ്ചിരിയോടെയെ ഭൂതകാലത്തിന്റെ ഹൃസ്വ ചിത്രം മനസ്സില്‍ തെളിയരുള്ളു..കഴിഞ്ഞ കാലത്തിന്റെ പുസ്തക താളില്‍ സൂക്ഷിക്കാന്‍ നല്ല നിമിഷത്തിന്റെ ഒരു പുതിയ മയില്‍‌പീലി തുണ്ട് കൂടി