Sunday, May 12, 2013

" കൊള്ളാത്ത മഴ എന്തിനു കൊള്ളാം"




എന്തൊരു നാടാ ഇത്, ഒടുക്കത്തെ കൊതുകും ഉഷ്ണവും. ഞാൻ സഹികെട്ട് അമ്മയോട് പറഞ്ഞു. അമ്മ പെട്ടെന്നാണ് ദേഷ്യപെട്ടതു. 'നീ ഇപ്പൊ വല്യ ബാംഗ്ലൂർകാരൻ ആണല്ലോ സ്വന്തം നാടും പരിസരവും മോശം. എനിക്കിപ്പോഴും ഓർമയുണ്ട് വല്യവധിക്ക് തിരുവനന്തപുരത്ത് പോയി തിരിച്ചു എത്താറാകുംമ്പോഴെ നീ പറയും ഹോ നമ്മുടെ വീടെത്തി എന്ന്'. ഞാൻ വെറുതെ ഒരു ഇളിച്ച ചിരിയിൽ അതിന്റെ മറുപടി ഒതുക്കി.

'ഇത്ര പെട്ടെന്ന് നിനക്ക് അവടെ പോയിട്ട് എന്താ ആവശ്യം മോനെ?' ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോണ്ടിരുന്നപ്പോ അമ്മ ചോദിച്ചു. പോയിട്ട് നൂറു കൂട്ടം കാര്യമുണ്ട് അമ്മെ (എന്താണെന്നു എനിക്ക് പോലുമറിയില്ല) പക്ഷെ ഇവടെ ഇനി അധികം നിന്നാലും വല്യ രസമില്ല എന്ന് തോന്നി.

പോകാറായപ്പോൾ ആണ് അവൻ എത്തിയത്. 'മോനെ ട്ടെറസിലെ വാതിലിൽ തടി പലക എടുത്തു വേക്ക്, ഇല്ലെങ്കിൽ അകത്തു വെള്ളം കേറും' എന്ന് അച്ഛൻ പറഞ്ഞപോല മഴയുടെ കാര്യം ശ്രദ്ധിച്ചത്. തിരക്കിട്ട് ചാറ്റ് ചെയ്ത ഫേസ് ബുക്ക്‌ സുഹൃത്തിനോട്‌ be  right  back പറഞ്ഞു പലക എടുത്തു വെക്കാൻ മുകളിലേക്ക് ഓടി . 

അവൻ അങ്ങനെ നിന്ന് പെയ്യുകയാണ്. ട്ടെറസിൽ അങ്ങനെ വെള്ളം കെട്ടി കിടകുകയാണ്. പോപ്പിന്സ് സിനിമ എന്നെ ഒര്മിപിച്ച ആ വരികൾ മനസ്സിൽ വന്നത് പെട്ടെന്നാണ് "കൊള്ളാത്ത  മഴ എന്തിനു കൊള്ളാം" 

അപ്പൊ തോന്നിയപോലെ അങ്ങ് ഇറങ്ങി നിന്നു . പണ്ടാരം, തണുത്ത വെള്ളം വീണപോഴേ മതിയായി. തിരിച്ചു കേറി പോകാം ചുമ്മാതല്ല ഫേസ്ബുക്കിലും മറ്റും രസികന്മാർ മഴ  മഴ സ്റ്റാറ്റസ് ഇടുന്നവരെയും പുചിക്കുന്നത് . എനിക്കും പോയി 2 തെറി എഴുതണം ഈ മഴയെ പറ്റി . പക്ഷെ...എന്തോ..തിരികെ കയറാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് അരവിന്ദ് സ്വാമിയായി മാറി " ചക്കരവാഗമൊ മഴയയ്  അറുന്ധുമാം നാൻ സക്കരവാഗ പറവയ്യ് ആവെനോ ,...... ചിന്ന ചിന്ന മഴ തുള്ളിഹൽ സെര്ത് വെയ്പെനൊ " 

ഡാൻസ് ഇഷ്ടമുള്ള ഞാൻ സിനിമയിലെ പോലെ ആ മഴയത് നിന്ന് എന്റെ 'കിടിലൻ' സ്റ്റെപ്സ്  ഒക്കെ ഇട്ടു നല്ലോണം പാട്ട് പാടി ഡാൻസ് ചെയ്തു ..ഒരു അഞ്ചാം ക്ലാസിനു ശേഷം ആദ്യമായി.  മുറിക്കുള്ളിലെ വീർപ്പുമുട്ടികുന്ന ചൂട് ഞാൻ മറന്നു , ഫേസ് ബുക്കിൽ   എന്നെ കാത്തിരുന്ന സുഹൃത്തിനെ  ഞാൻ മറന്നു, അവനോടു സംസാരിച്ചോണ്ടിരുന്ന ജീവിത പ്രശ്നങ്ങൾ ഞാൻ മറന്നു 

എടാ ചെറ്റകളെ ഏതവന മഴയെ പുച്ഛം? ആദ്യം പോയി നല്ല ഒരു മഴ കൊള്ള്  എന്നിട്ട് നിനകൊക്കെ അതിനെ തെറി വിളിക്കാൻ പറ്റുമോ എന്ന് നോക്ക് . നമ്മുടെയൊക്കെ സ്വത്വമാട മഴ , നമ്മടെ പൈതൃകം. അവിടെ ആ മഴ കൊണ്ട് ഒറ്റയ്ക്ക് നിന്നപ്പോ ഞാൻ അനുഭവിച്ച മൂഡ്‌സ്വിങ്ങ്സ് ..അനിർവചനീയം!

എന്നോട്ടൊപ്പം മഴ നനഞ്ഞ എന്റെ വീടും അടുത്തുള്ള കാടും കുളവും കുതിര്ന്ന കരിയില കൂട്ടവും നെല്ലിമരവും എല്ലാം എന്റെ കളികൂട്ടുകാർ ആയിരുന്നു എന്നാ തിരിച്ചറിവ്..ഞാൻ ഇനി അടുത്ത തവണ വരുമ്പോഴും ഇവർ  എന്നെ കാത്തിരിക്കും .. ഇവര്ക്ക് അന്നും ഇന്നും ഞാൻ ക്ളികുട്ടി തന്നെ ..എന്റെ അമ്മയെ പോലെ ഞാൻ വളരുന്നത്‌ കണ്ടു നിന്നവർ ..സത്യം പറഞ്ഞാൽ  ഈ നാടിനെയും വീടിനെയും തെറി പറഞ്ഞു സ്വപ്നങ്ങളുടെ എന്ന് ഞാൻ കരുതിയ ഒരു നഗരത്തിലേക്ക് ഒളിച്ചോട്ടം, വിഷമം തോന്നി,  ഗ്രിഹാതുരത്വം  തോന്നി , മഴ കൊള്ളാൻ തോന്നിയ തീരുമാനത്തിൽ സന്തോഷം തോന്നി  (സത്യം പറഞ്ഞാൽ  എനിക്കൊരു കൊച്ചുണ്ടാവുംപോൾ അതിനെയും നല്ല പോലെ മഴ നനയിക്കണം  എന്ന് വരെ തോന്നി)

After all , കൊള്ളാത്ത മഴ എന്തിനു കൊള്ളാം 

No comments:

Post a Comment