ഞാൻ എങ്ങനെ എഴുത്തും ..എനിക്ക് ചുറ്റുമുള്ള ഭീകരമായ കാഴ്ചകൾ എന്നെ നിസ്സഹായനാക്കുന്നു..യഥാർത്ഥത്തിൽ ഞാനും അവരിൽ ഒരുവനാണ്..എനിക്ക് എന്റെ ഉള്ളിലെ നോവുകളെ പറ്റി പറയണമെന്നുണ്ട്, പ്രേമ നൈരാശ്യം സാഹിത്യത്തിനു പറ്റിയ വിഷയമാണ് ..പക്ഷെ ഞാൻ എങ്ങനെ എഴുത്തും ..ഇന്നലെ വഴി വക്കിൽ കണ്ട ആ വയസ്സനായ ഭിക്ഷകന്റെ തീക്ഷണമായ നോട്ടം..ഹോ ..എന്റെ ബോധമണ്ഡലം ചൂഴ്ന്നിറങ്ങി അസ്തിത്വത്തെ ദഹിപ്പിച്ചു കളയുന്ന നോട്ടം..എല്ലാം നഷ്ട്ടപെട്ടവനാണു ഏറ്റവും വല്യ ധൈര്യശാലി എന്നെനിക്കു തോന്നുന്നു ..എനിക്ക് ഭയമാണ്..അയാളുടെ മുഖത്ത് ഞാൻ കണ്ട സമുദ്രം പോലെ ശാന്തമായ സത്യം, അത് അതൊരു വിപ്ലവമാണ്..കഴിഞ്ഞ ആഴ്ച പീടികയുടെ അടുത്തുള്ള മരച്ചോട്ടിൽ കത്തുന്ന വെയിലത്ത് ആരുമില്ലാതെ ഉറങ്ങുന്ന ആ പിഞ്ചു കുഞ്ഞിനെ പറ്റി ഒര്കുമ്പോൾ എനിക്ക് കിട്ടിയ ഈ ജീവിതം മനോഹരമെന്നു എഴുതി വെക്കാൻ പറ്റുന്നില്ല സുഹൃത്തേ ...കമ്മ്യൂണിസ്റ്റും അനാർക്കിസ്റ്റും എല്ലാം സോഷ്യൽ മീഡിയയുടെ അടിവാരം വരെ കുത്തി തോണ്ടി സിദ്ധാന്തങ്ങൾ രചിക്കുന്ന കാലഘട്ടത്തിൽ യാതാർത്ഥ്യമെന്ന വസ്തുത ഞാൻ അറിയാതെ കണ്ടു പോയി ...ഇനി എന്റെ കണ്ണുകള കുത്തി പൊട്ടിച്ചാലേ , ഓർമ്മകൾ കരിച്ചു കളഞ്ഞാലെ എനിക്കെഴുതാൻ പറ്റു ..
ഭീകരമായ കാഴ്ചകള്‍ക്കു മുന്നില്‍ കണ്ണുകളടച്ചുകൊണ്ട് എഴുതാന്‍ തുടങ്ങിക്കൊള്ളൂ....
ReplyDelete