ഇതൊരു ഓണ്‍ലൈൻ ആഭിചാരമല്ല
ഒരു അല്പന്റെ ജൽപനം? ഏയ് അല്ല അല്ല
നിമിഷങ്ങളിൽ നിന്ന് നിമിഷങ്ങളിലേക്ക് പടരുന്നു മൂകത
തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നെടുവീർപ്പിട്ട നാർസിസസ്സിനെ പോലെ
ഞാൻ അപ്‌ലോഡ് ചെയ്ത ആ പ്രൊഫൈൽ ചിത്രത്തെ, എന്നെ.. ഞാൻ ഇങ്ങനെ നോക്കി ഇരുന്നു
ഒരു ലൈക് വരുവാൻ , ആ ഒഴിഞ്ഞ പാതയിൽ ഒരു നോട്ടിഫികെഷൻ വരുവാൻ കണ്ണുകൾ വെമ്പി
പുച്ചമാണ് അല്ലെ? എന്നെ ആരും പ്രേമിക്കാൻ ഇല്ലാത്തതു കൊണ്ട് ഞാൻ ഒന്ന് സ്വയം പ്രേമിച്ചു കൊള്ളട്ടെ സഹജീവി ....
P.S ഒരു ബോംബേയ് രണ്ടു ബോംബേയ് മൂന്നു ബോംബേയ് എന്ന കണക്കിൽ ലൈക് വന്നു തുടങ്ങിയിടുന്ദ് മാന്യ
No comments:
Post a Comment