അവൾ പിറന്നത് ബന്ധനത്തിൽ ആയിരുന്നു.. അറുത കളഞ്ഞ പൊക്കിൾകൊടിയുടെ സ്ഥാനത്
പിടിച്ചു നടത്താൻ കരങ്ങൾ വന്നു.. അവളുടെ ചിന്തക്ക് വിലക്കായും
പ്രവർത്തിക്കു കുറുക്കായും ചെങ്ങലകൾ അവളെ വരിഞ്ഞു മുറുക്കി...മതം,
കന്യാകത്വം , പ്രണയം, വിപ്ലവം, ഓർമ്മകൾ.. കാലങ്ങൾക്കിടയിലെ ഇടനാഴിയിൽ
കട്ട പിടിച്ചു നില്കുന്ന മിഴിനീർ നിഴലുകൾ പോലെ കണ്ണികൾ കൂടി കൂടി വന്ന
ചെങ്ങലകൾ ... അവ വലിഞ്ഞു മുറുകും തോറും അവളുടെ സ്വപ്നങ്ങള്ക്ക് മേൽ ഇരുൾ പരന്നു...
നിശാഗന്ധി മണക്കുന്ന ഭൂമിയെ മഞ്ഞു കെട്ടിപുണർന്ന ആ രാത്രി മദ്ധ്യത്തിൽ പൊടുന്നനെ ആ ചെങ്ങല്ലകൾ ഓരോന്നായി അഴിഞ്ഞു വീണു... നീലയും ചുവപ്പും കുറുകി കിടന്ന ആകാശത്തേക്ക് ഒരു മഞ്ഞു നക്ഷത്രമായി അവൾ ഉദിച്ചുയർന്നു .. ശാന്തത മുറ്റി നിന്ന ആ മുറിയിൽ അവളെ സ്വതന്ത്രയാക്കിയ കയറിൻ കഷ്ണം ഒരു വിജയ കൊടി പോലെ ആടി നിന്നു

No comments:
Post a Comment