Tuesday, July 30, 2013

ഇന്ത്യൻ സിനിമയുടെ പെണ്മ

സിനിമയും അതിലെ സ്ത്രീ-പുരുഷ വിവേചനങ്ങളും ഒരു 100 തവണ ബുജികൾ കീറി മുറിച്ചു പഠിച്ചതാണ്. ഈയിടെ ടി വി യിൽ ഋതു എന്നാ ശ്യാമ പ്രസാദിന്റെ സിനിമയും ശേഷം മായാ മോഹിനി എന്ന ദിലീപ്  സിനിമയും തുടരെ കണ്ടപ്പോൾ ഞാൻ ഇടയ്കിടെ വിചാരികാറുള്ള ഈ കാര്യം പിന്നെയും മനസ്സില് വന്നു, അത് കൊണ്ട് കുത്തി കുറിക്കുന്നു.

ഇന്ത്യൻ സിനിമയിലെ നായികയുടെ ചാരിത്ര്യം എന്നും എഴുത്തുകാർക്ക് ഒരു വിഷയം തന്നെയാണ്. ഫെമിനിസ്റ്റ് ആങ്കിളുകളിൽ നിന്ന് ധാരാളം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിൽ പോലും അതിനെ ഒക്കെ കവച്ചു വെക്കാവുന്ന തരത്തിലുള്ള പുരുഷ മേധാവിത്വ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്ലാസ്സിക്‌ ആയി കാണപെടുന്ന ഷോലേ തന്നെ ആദ്യ ഉദാഹരണമായി എടുക്കാം. അതിൽ ധർമെന്ദ്രയും ജോടിയായ ഹേമ മാലിനിയും പ്രധാന ഫോക്കസ്സിൽ വരുമ്പോൾ അന്ന് താരതമ്യേന താര മൂല്യം കുറവായ അമിതാഭിനെ ലാസ്റ്റ് സലിം-ജാവേദ്‌ ടീം തട്ടി കളഞ്ഞു. ഇതിനു കൌതുകകരമായ വേറൊരു ഭാഗം ഞാൻ ചിന്തിക്കും  അത് കാണുമ്പോൾ ഒക്കെ. അമിതാഭ് ഒരു പക്ഷെ ജീവിചിരുന്നെങ്കിലോ? അയാള് പ്രണയിക്കുന്നത്‌ ജയാ ബച്ചൻ അവതരിപ്പിക്കുന്ന വിധവയായ രാധ എന്നാ കഥാപാത്രത്തെയാണ്. അന്യ പുരുഷന്റെ ഭാര്യയായി (കന്യക അല്ലാത്ത) കഴിഞ്ഞ ഒരു സ്ത്രീ കഥാപാത്രത്തെ ജീവിത പങ്കാളി ആക്കുന്ന നായകനെ അന്നത്തെ ഇന്ത്യൻ പ്രേഷകർക്ക് അംഗീകരിക്കാൻ  കഴിയതതു കൊണ്ടാവും ജയ് അന്ന് ഗബ്ബർ  സിങ്ങിന്റെ വേടി  കൊണ്ട് ചത്തത്. 

എന്നാൽ ഇത്ര നാൾ കഴിഞ്ഞും കന്യക അല്ലാത്ത സ്ത്രീയെ പല നായക കഥാപാത്രങ്ങല്ക്കും പ്രേഷക സമൂഹങ്ങൾക്കും അംഗീകരിക്കാൻ  കഴിയില്ല. ഇന്ന് തന്നെ ഞാൻ കണ്ട മേൽപറഞ്ഞ ചിത്രങ്ങളുടെ കാര്യം എടുക്കാം. ഋതുവിൽ infidel ആയ നായികയെ പ്രാപിക്കുന്ന നായകന് പക്ഷെ അവളെ ജീവിത പങ്കാളിയക്കുന്നില്ല. മയമോഹിനിയിൽ ലക്ഷ്മി റായ്  ഒരു കോൾ  ഗേൾ ആണെന്ന് അറിയുന്നതോടെ അത്രയും നാൾ അവളെ ഇഷ്ടപെട്ട ബിജു മേനോൻറെ കഥാപാത്രം വളരെ നൈസ് ആയി വേറെ പെണ്ണിനെ നോക്കി പോകുന്നുണ്ട് അവസാനം.

 ഇന്ത്യൻ സിനിമകളിൽ വില്ലൻ നായികയെ തട്ടി കൊണ്ട് പോയി  ലൈംഗീക വേഴ്ച  നടത്തുന്നതിന് തൊട്ടു മുൻപ് നായകൻ  രക്ഷപെടുത്താൻ എത്തും, പല സിനിമകളിലും റ്റൈമിംഗ് തെറ്റിയ നായകൻ നായികയുടെ ചാരിത്ര്യം പോയത് കണ്ടു പരാജിതനായി നിന്ന് മോങുന്നതു  കണ്ടിട്ടുണ്ട്. എന്താണ് നായികയുടെ കന്യക്ത്വത്തിനു ഇത്ര പ്രാധാന്യം? സമൂഹത്തിലെ വളരെ ഇടുങ്ങിയ സദാചാര ചിന്താഗതി പുലര്ത്തുന്ന ഒരു കൂട്ടം ആണ്‍ എഴുത്തുകാരുടെ സ്ത്രീ സങ്കൽപ്പങ്ങളിൽ ഒതുങ്ങി പോകുകയാണ് സ്ത്രീയുടെ സംശുദ്ധി(അങ്ങനെ ഒരു കൊപ്പുന്ടെങ്കിൽ). ആണിന് എന്ത് കൂത്തും ആകാം പെണ്ണ് പതിവ്രത ആവണം, വണ്ണ്‍ മാൻ പെർസണ്‍ ആയിരിക്കണം എന്നാ സ്വാർത്ഥ തൽപരത. ഉള്ളി തൊലിയോളം ഉള്ള കന്യാചർമം തകർന്നാൽ സ്ത്രീ അശുദ്ധയായി എന്നാ വികലമായ പുരുഷ ചിന്താഗതി സിനിമകളിൽ കൂടി എത്ര തലമുറകൾ  മനപാടമാക്കി. പ്രായത്തിനു ഇളപ്പമുള്ള പുരുഷനെ പ്രാപിച്ച രതിനിർവെതതിലെ രതി ചേച്ചി പാമ്പ് കടി കൊണ്ട് മരിക്കുന്നത് അവൾ ചെയ്ത 'ഈ പാപത്തിന്റെ' കൊടും ശിക്ഷ ആയിരിക്കും. ഒരു പക്ഷെ ഇങ്ങനെ ഒരു ആശയം എഴുതി വെച്ചതിൽ വിഷമം ഉള്ളത് കൊണ്ടാവാം പദ്മരാജൻ പിനീട് വളരെ മനോഹരവും തുറന്നു ചിന്തിക്കുന്നതുമായ ചിത്രങ്ങൾ ചെയ്തത്. രണ്ടാനച്ചൻ പീഡിപ്പിച്ച നായികയെ സ്വന്തമാക്കാൻ എത്തുന്ന നായകൻ 'നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ' എന്നാ ചിത്രത്തെ വിത്യസ്തമാക്കുന്നു. ഈ ഒരു അളവിൽ നോക്കിയാൽ അഴകിയ രാവണനിൽ മറ്റൊരാളെ പ്രാപിച്ച നായികയെ നായകൻ  സ്വീകരിക്കുന്നുണ്ട്. സമാധാനം. ഇപ്പോഴത്തെ ന്യൂ ജെനെരേശൻ ചവറുകളിലും ഇടുങ്ങിയ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന ഇഷ്ടം പോലെ പടങ്ങൾ ഉണ്ട്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കുറെ എണ്ണം നിങ്ങൾ തന്നെ കണ്ടു പിടിക്കും. 

തട്ടതിനുള്ളിൽ മറച്ചു വെക്കണ്ടത് സ്ത്രീയുടെ വിശുദ്ധി ആണ് സ്വപ്നങ്ങൾ അല്ല എന്നൊരു ഡയലോഗിനെ ചൊല്ലി ഞാനും സുഹൃത്തും  തർക്കം ഉണ്ടായിട്ടുണ്ട്. അപ്പോഴും സ്ത്രീയുടെ  വിശുദ്ധി കാത്തു സൂക്ഷിക്കപെടെണ്ടത് ആണെന്നുള്ള അബദ്ധ സന്ദേശം ചിത്രം കൊടുകുനുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ആദ്യം തട്ടതിനുള്ളിൽ സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് എങ്കിലും സ്വാതന്ത്ര്യം കൊടുപ്പിച്ചിട്ട്‌ പോരെ ബാകി വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവൻ. ശെരി ആയിരിക്കാം, ഒരു പക്ഷെ ഇത്ര ഇടുങ്ങിയ സമൂഹത്തിൽ  മാറ്റങ്ങൾ വളരെ പതുക്കയും പടി പടിയായും മാത്രമേ കൊണ്ട് വരൻ കഴിയുകയുള്ളയിരിക്കും. 

എന്നിരുന്നാലും എന്റെ ഒരു അഭിപ്രായത്തിൽ അഞ്ജലി മേനോനെയും മീര നായരെയും പോലെ സ്ത്രീകള് കൂടുതലായി സിനിമയിലേക്ക് വന്നാൽ മാത്രമേ പക്ഷഭേദമില്ലാത്ത ചിത്രങ്ങൾ ഉണ്ടാവു എന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ നമ്മുടെ ആണ്‍ എഴുത്തുകാരും സംവിധായകരും ഇന് ഹരിഹർ നഗറിൽ സിദ്ദിഖ് - ജഗദീഷ് ഡയലോഗ്  പോലെ "ചാരിതാർത്ഥ്യം അല്ലേട ചാരിത്യം. അ..എന്തായാലെന്ത പോയിട്ട് പിന്നെ അതല്ല ഇതാണെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ" എന്നാ രീതിയിൽ പോയ്കൊണ്ടിരിക്കും 














No comments:

Post a Comment