ഭൂത പ്രേത പിശാശുക്കൾ. ദൈവത്തിനെ പറ്റിയും നിരീശ്വര വാദത്തെ പറ്റിയുമൊക്കെ ഘോര ഘോരം ചർച്ച ചെയ്യുമ്പോൾ പ്രേതങ്ങളെ പോലെ തന്നെയുള്ള ഏതോ അദൃശ്യ ശക്തിയുടെ ഇടപെടൽ മൂലം പ്രേതങ്ങൾ ചർച്ച ചെയ്യപെടാതെ പോകുന്നു. എന്നാ പിന്നെ ഇന്ന് ഞാൻ അതങ്ങ് നിർവഹിക്കാം, പ്രേതങ്ങളുടെ നവയുഗ സാധ്യതകളും സാമൂഹ്യ-സാംസ്കാരിക പ്രസക്തിയും , എന്റെ വക ഒരു അവലോകനം.
ഒരു ഫുൾ സൈസ് പ്രേതത്തെ നേരിട്ട് കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതതിനാൽ തദ്വാര ചലച്ചിത്രങ്ങളിലെ പ്രേതങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. എന്റെ ഓര്മയിലെ ആദ്യകാല പ്രേത പടങ്ങളിൽ ചിലത് ലിസയും ശ്രീകൃഷ്ണ പരുന്തും ഒക്കെയാണ്. പിന്നീട് ഒരു കാലത്ത് നിഴലുകൾ, എഴില്ലം പാല, മന്ത്രം തുടങ്ങി കടമറ്റത്ത് കത്തനാർ വരെ എത്തി നില്ക്കുന്ന പ്രേത സീരിയലുകളുടെ ഓർമ്മകൾ. ഈ പടങ്ങൾ കണ്ട രാത്രികളിൽ അമ്മയെ കേട്ടിപിടിച്ചല്ലാതെ ഉറങ്ങാൻ കഴിയാത്ത ഒരു നാലാം ക്ലാസ്സുകാരൻ നമ്മുടെ എല്ലാം ഉള്ളിൽ ഇന്നും ഉള്ളത് കൊണ്ടാവാം ഒരു പക്ഷെ വളരെ മാർക്കറ്റ് നിലവാരം കുറഞ്ഞു തുടങ്ങിയിട്ടും പെടിപെടുത്താൻ ഉള്ള ഐറ്റംസ് ഇല്ലാതെ കൂടി പുതിയ പ്രേത പടങ്ങൾ അണിനിരക്കുന്നത്. എന്നാൽ ഇവടെ പ്രേതങ്ങളുടെ യൂണിഫോം ആയ വെള്ള സാരിയെ കുറിച്ച് എനിക്ക് തെല്ലും പ്രശ്നമില്ല. കഴുത്തിൽ പാമ്പും കയ്യിൽ ശൂലവുമായി ആനത്തോലും പുതച്ചു നടക്കുന്ന ശിവനോ ശംഖു ചക്ര ഗദാ ധാരിയായ വിഷ്ണുവിണോ ഇവിടെ യൂണിഫോമിൻറെ കാര്യത്തിൽ പ്രൊമോഷൻ കിട്ടിയിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ പ്രേതങ്ങളുടെ വസ്ത്രം വല്ല്യ വിഷയമല്ല.
എന്നാൽ ശ്രദ്ധികേണ്ട ചില കാര്യങ്ങൾ ഇത്യാധികളുടെ ലിംഗ-സാമ്പത്തിക പശ്ചാത്തലമാണ്. ആശ തീരത്തെ മരിച്ചു പോയവർ ആണ് പ്രേതങ്ങളായി വരുന്നതെന്ന ന്യായം ശരിയാണെങ്കിൽ ഇവടെ പ്രേതങ്ങളെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ ആയേനെ. എന്നാൽ സ്ത്രീകളാണ് കൂടുതലും പ്രേതങ്ങളായി മാറാരുള്ളത്, സിനിമയിൽ. പുരുഷന്മാർ ആഗ്രഹങ്ങൾ തീർത്തും ജീവിച്ചു മരിക്കുന്നവർ ആണെന്നോ അതോ സ്ത്രീകള്ക്ക് മാത്രമേ ദ്രംഷ്ടയും രക്ത കണ്ണുകളുമായി ജനങ്ങളെ പേടിപ്പികാൻ കഴിയൂ എന്നാണോ ഇതിന്റെ പിന്നിലെ ധ്വനി? കെ കെ റൂത്ത് വെനിന്റെ 'ആൻ ഇന്ട്രോടക്ഷൻ ടോ ഫെമിനിസ്റ്റ് ക്രിടിസിസം' എന്ന പുസ്തകത്തിൽ ആണ്ട്രോസെൻട്രിക് അല്ലെങ്കിൽ ഫാലോസെൻട്രിക് അഥവാ സാഹിത്യ സൃഷ്ടിയിലെ പുരുഷ കേന്ദ്രീകൃതമായ സ്ത്രീ സങ്കൽപ്പത്തെ പറ്റി ആഴത്തിൽ പരാമർശിടുണ്ട് മുഖ്യധാര ചിത്രങ്ങളിലും ബി ഗ്രേഡ് പടങ്ങളിലും എല്ലാം സുന്ദരപോക്കിളും കടഞ്ഞെടുത്ത അങ്കലാവന്യവും കാട്ടി പുരുഷനെ ഭ്രമിപ്പിച്ചു, (മിക്കവാറും അവസരങ്ങളിൽ) ഭോഗിച്ചു കൊല്ലുന്ന കൊടിയ സങ്കൽപം ആയി സ്ത്രീ പ്രേതങ്ങൾ നിലകൊള്ളുന്നത് ഈ കണ്സ്ട്രക്റ്റ് ന്റെ ഭാഗം തന്നെയാവാം.
പിന്നെ, കണ്ട അമ്പട്ടനും ഉള്ലാടനും ഒന്നും പ്രേതമാവാൻ കഴിയില്ല സിനിമകളിൽ. അതിനൊരു മിനിമം ഭൂഷ്വ ജനുസ്സെങ്കിലും വേണം. ജോവാന പേജിന്റെ 'ക്രൈസിസ് ആൻഡ് കാപിടലിസം ഇന് അർജന്റൈൻ സിനിമ' എന്ന പുസ്തകത്തിൽ സമൂഹത്തിലെ സാമ്പത്തിക അന്തരം കലാസ്വാദനതെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയുനുണ്ട്. ആശ തീരത്തെ മരിച്ചു പോയവര് പ്രേതങ്ങൾ ആകണമെങ്കിൽ, ജീവിതത്തിൽ നേരിട്ട അനീതികൾ അവരുടെ പ്രതികാര ദാഹം കൂട്ടണമെങ്കിൽ എന്ത് കൊണ്ട് ദരിദ്രർ പ്രേതങ്ങൾ ആകുന്നില്ല? എന്തും കൊണ്ടും പ്രേതങ്ങൾ ആവാൻ യോഗ്യത ഉള്ളവർ അവർ തന്നെ. പുരുഷ പ്രേതങ്ങളെ പെട്ടെന്ന് മടുക്കുന്നത് കൊണ്ടും സിക്സ് പായ്ക്ക് കാണിച്ച കാണിച്ച പുരുഷ പ്രേതങ്ങളെ കണ്ടു പ്രേക്ഷകന് രതി മൂര്ച്ച ഉണ്ടാവില്ല എന്നുല്ലതു കൊണ്ടും പുരുഷനായ ചിധ്ര ശക്തി മാക്സിമം ഒരു പത്മരാജന പടത്തിലെ ഗന്ധർവനായൊ വിനയന്റെ തീയറ്റർ വെളിച്ചം കാണാത്ത ഡ്രാക്കുളയായോ ഒക്കെ അവസാനിക്കും.
ഇനി യഥാര്ത ജീവിതം. ദൈവത്തിനു പ്രതിഷ്ഠകൾ, സ്മൃതി ഗോപുരങ്ങൾ, സംഭാവനകൾ, കാണിക്ക, വെടി , വെളിച്ചം, ഉത്സവം. പ്രേതങ്ങൾക്കു ശവം നാറുന്ന, നരച്ചു ജീര്ണിച്ച സ്മശാനങ്ങൾ , ഇരുട്ട്. ദൈവത്തിനെയും പ്രേതതിനെയും ഒന്നുപിക്കുന്നത് മനുഷ്യന് ഇവയോട് രണ്ടിനോടും ഉള്ള ആത്യന്തികമായ ഭയം മാത്രമാണ്. രണ്ടു തരത്തില ഉള്ളവ. എത്ര നിരീശ്വര വാദിയും ഇരുട്ട് മൂടി കഴിയുമ്പോൾ തെല്ലൊന്നു സന്ദേഹിക്കുന്നത് ഇരുട്ടിന്റെ മറവിൽ അവനെ കാത്തിരിക്കുന്ന പ്രേതത്തെ അല്ല, മരിച്ചു അവന്റെ ഉള്ളിലെ സ്വാർത്ഥനായ മരണ ഭയത്തെ അല്ലെ ?
എനിക്കിനിയും മനസിലാകാത്തതു ചരിത്ര പരിണാമത്തിൽ പ്രേതങ്ങൾക്കു നഷ്ടപെട്ട സിദ്ധികളെ പറ്റിയാണ്. ഈശ്വരന് അത്ഭുതങ്ങൾ സൃഷ്ടിക്കാമെങ്കിൽ എന്ത് കൊണ്ട് പ്രേതങ്ങൾക്കു ഇത് ആയികൂടാ ? അങ്ങനെ വല്ലോം ആണെങ്കിൽ ചതിട്ടാനെങ്കിലും ഇവിടെ പലവനും അവന്റെ ഒക്കെ വീട്ടിലെ കട ബാത്യത തീർത്തേനെ. ഓം ഹ്രീം പറഞ്ഞു കൊണ്ട് വരില്ലേ ഒരു ലോഡ് കാശ്. പ്രേതഭയമുള്ള നമ്മളിലെ ആ നാലാം ക്ലാസ്സുകാരനെ പ്രായമാകുന്നതോടെ നാണക്കേട് ഓർത്തു പലരും അടിച്ചമര്തുമ്പോഴും അതിനെ ലാളിച്ചു കൊണ്ട് നടക്കുന്ന ചീങ്കണ്ണികളും ഉണ്ട്. ഇവന്മാരോട് പിന്നെയും ഒരു ബഹുമാനം തോന്നും. അവരുടെ അന്തവിശ്വസത്തിൽ തെല്ലും കുറച്ചിൽ കരുതാത്തവർ.
എന്റെ പോന്നു സുഹൃത്തുക്കളെ, അങ്ങനെയുള്ള നിങ്ങൾ എങ്കിലും പ്രേതമായി വന്നു ഈ പ്രേതങ്ങളുടെ ചീത്ത പേരൊന്നു മാറ്റു .
No comments:
Post a Comment