Tuesday, March 5, 2013

നിശയിലകലെ

ഞാന്‍ മരിച്ചു മണ്ണ് പൂകിയാല്‍  എന്റെ ഹൃദയത്തിന്റെ സ്ഥാനത് ഒരു ചെടി കിളിര്‍ക്കും , അതില്‍ ഞാന്‍ പറയാന്‍ ബാകി വെച്ച വാകുകളും തരാന്‍ മറന്ന സ്നേഹവും പൂവിടും. നിനക്ക് ദിനവും ഇറുത്തു  ചൂടാന്‍ എന്റെ ആത്മാവിന്റെ ഗന്ധമുള്ള പൂക്കള്‍...

ചേര്‍ത്ത് പിടിച്ച കയ്യ്കള്‍ വിടുവിച് അവള്‍ കുണുങ്ങി ചിരിച്ചു.. "അയ്യേ പുരുഷന്മാര്‍ ചെടിയും പൂവുമൊന്നും ആവില്ല. നിങ്ങള്‍ കാറ്റത്ത്‌ പാറി നടക്കുന്ന അപുപ്പന്താടികള്‍ ആയി മാറും. നീ പറനെന്റെ കയ്യില്‍ വരുമ്പോ ഞാന്‍ ഒരു ഉമ്മ തന്നിട്ട് ഊതി വിടാം ട്ടോ" 

അവളുടെ കണ്ണുകളിലെ കുസൃതി കണ്ടു പുഞ്ചിരിച്ചു കൊണ്ട് നനഞ്ഞ മണല്‍ ചവുട്ടി ഞങ്ങള്‍ നടന്നു..

നാല് മഞ്ഞുകാലങ്ങള്‍ക്ക് ഇപ്പുറം ഈ നഗരത്തിലെ നിശയില്‍, ചര്‍ച്ച് സ്ട്രീറ്റിലെ യൂകാലി  മരത്തിന്‍ ചുവട്ടില്‍ ദിശ തെറ്റി വന്നിരികുമ്പോള്‍ ഉള്ളില്‍ കേറ്റിയ മദ്യം പിടിച്ചു കൊണ്ട് പോയി നിന്റെ ആ കൃഷ്ണകാന്തങ്ങളിലേക്ക് ... 

ഈ നഗരത്തിന്റെ വരണ്ട കാറ്റ് വീശാത്ത ഏതോ ഒരു കോണില്‍ നിന്റെ പുഞ്ചിരി തൂകുന്ന ചുണ്ടുകളും നിരന്തരം ചിമ്മുന്ന ഇമകളും  എന്റെ കവിളിനെ തഴുകിയ കയ്യ്കളും എല്ലാം ജീവനറ്റുറങ്ങുന്ന കല്ലറ ഉണ്ടെന്നറിയുംമ്പോഴും ഓര്‍മയില്‍ തങ്ങുന്നതു മഴ തോര്‍ന്ന ആ സന്ധ്യയിലെ നിന്റെ കുണുങ്ങിയ ചിരിയുടെ അനുപല്ലവി 

3 comments:

  1. ഓര്‍മ്മത്തുരുത്ത്

    ReplyDelete
  2. നന്നായി എഴുതി... പക്ഷെ ഏതാനും അക്ഷരത്തെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ! ആശംസകള്‍

    ReplyDelete
  3. @ നിശാഗന്ധി :) @ roopz മലയാളം ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെറ്റുകള്‍ വരുന്നുണ്ട് എന്നറിയാം..തിരുത്താന്‍ മടിയാണ് :D

    ReplyDelete