ഹാ കഞ്ചാവേ , അധിക തുംഗമാം സ്ലാബിന്‍ മുകളില്‍ എത്ര നാള്‍ ഒളിച്ചിരുന്നു ഒരു രാജാവ് കണക്കയെ നീ,
നിന്നെ ഞാന്‍ ഇന്ന് ഭോഗിച്ചു ഭോഗിച്ചു വെളിവും വെളിച്ചവും നഷ്ടപെടുത്തി
ഞാന്‍ ഭൂവിലസ്ഥിരന്‍ , ഇന്നെന്റെ കിടപ്പ് തോര്‍ത്തില്‍
ലഹരി പടര്‍പ്പിന്റെ സീമന്ത സീമകള്‍, ദിവ്യ വെളിച്ചത്തിന്‍ ഇരുണ്ടറകള്‍
ഹോ നീയെന്നെ വിട്ടകന്നോ അബോധതയുടെ അപാരാതെ
എന്നിലേക്ക് വരൂ എന്നെ കാര്‍ന്നു തിന്നൂ , എന്നിലാളി പടരു
എന്നെ വേറാരോക്കെയോ ആകി മാറ്റ് എന്‍ പ്രിയ ലഹരി തന്‍ വാടി തളര്‍ന്ന ഇലകളെ
ധര്‍മ യുദ്ധത്തിനെ കാഹളം മുഴങ്ങി സുഹൃത്തുകള്‍ എന്നാ ചെറ്റകള്‍ എത്തി
ജലവും പൊറോട്ടയും തീറ്റിചെന്നെ അവര്‍ നിന്നില്‍ നിന്നും ദൂരെ മാറ്റും എന്‍ ആത്മതോഴനാം കഞ്ചാവേ
ഹാ കഞ്ചാവേ , കാഞ്ചനമാം കഞ്ചുകം നീ കാഞ്ചി വലിക്കാത്ത തോക്ക് നീ
കെഞ്ചിയും കൊഞ്ചിയും എന്നില്‍ കളിച്ചു നീ ഇഞ്ച പരുവമാക്കിയില്ലേ
ബോധ മണ്ഡലത്തില്‍ സ്പുലിങ്കങ്ങള്‍ തിളങ്ങി, ഞാന്‍ വെച്ച വാളില്‍ ഞാന്‍ തന്നെ മയങ്ങി
സ്ത്രീ സമത്വത്തിനായി ഞാന്‍ വാദിച്ചു എന്നും ഗിബ്രന്റെ കവിതകള്‍ കൊള്ളിലെന്നു നടിച്ച ബുദ്ധിജീവിയെ, എന്റെ വീട്ടുടമസ്ഥനെ തല്ലിയെന്നും ബോധം വരുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു
ഇനി ഞാന്‍ നിന്നെ പോലെ അനാഥന്‍ പ്രിയ കഞ്ചാവേ
ലോകമേ തറവാട് ചെടികളും പുല്‍കളും പുഴുകളും കൂടി എന്‍ കുടുംബക്കാര്‍
No comments:
Post a Comment