അവന്‍ അവിടെ തന്നെ നിന്ന് ..വാലും ആട്ടി കൊണ്ട് ..അണ്‍കണ്ടിഷനല്‍ ലവ് എന്നൊരു സാധനം ഉട്ടോപിയ ആണെന്ന് അറിയാമെങ്കിലും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അവന്‍ , ആ ചെറിയ തെരുവ് പട്ടി എന്റെ മുന്നില്‍ നിന്ന് വാലാട്ടുന്നത് കണ്ടപ്പോള്‍ ഓര്‍ത്തു കുറച്ചു മുന്‍പ് വരെ ചിന്തിച്ച വൈകല്യം പിടിച്ച പ്രണയ ചിന്തകള്‍ എന്ത് നിസ്സാരമെന്നു..ഏതോ തെരുവ് പട്ടികളുടെ കാമ വിഭ്രാന്തിയുടെ തെളിവാണ് ഈ പാവം പട്ടികുട്ടി ..അവനെന്ത് അറിഞ്ഞു ..ഞാന്‍ ഒരു കഷ്ണം ബിസ്കറ്റ് ഇട്ടു കൊടുത്തു ..എന്നിട്ട് തിരിച്ചു റൂമിലേക്ക് നടന്നു ...
ഭ്രാന്ത് , പ്രണയത്തിന്റെ തീവ്രമായ അവസ്ഥ. അത് തിരിച്ചറിയലിന്റെ വ്യക്തമായ നിമിഷമാണ്. ജീവിതത്തിന്റെ നിമിഷങ്ങളുടെ കണികകള്‍ പകുത്തുകൊടുത്ത പെണ്ണ്‍ കുട്ടി അത് തട്ടിയെറിഞ്ഞു പോകുമ്പോള്‍ താന്‍ ഒന്നുമല്ല എന്ന് തോന്നുന്ന വ്യര്‍ത്ഥം ആയ ചിന്ത ശകലം പടച്ചു വിടുന്ന അനന്തമായ ദിവ്യതയുടെ അപാരത
ഇത്രേം എഴുതിയിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി ചവറ്റുകൊട്ടയില്‍ ഇട്ടു. കവിത എഴുതാന്‍ ഇരുനിട്ടു എഴുതി വെക്കുന്ന പൊട്ടത്തരം. ഒന്നുമല്ലതവന്റെ മനസിനെ ത്രസ്സിപിക്കുന്ന റൊമാന്റിക് ബുള്‍ഷിറ്റ് എന്നിലെ കവിയെ അങ്ങനെ രോമാഞ്ചം കൊള്ളികുകയാണ്. നഷ്ട പ്രണയത്തെ പറ്റി എഴുതിയാല്‍ മതി എന്നായി . ഒരു പാട് തെറ്റിദ്ധരിക്കപെട്ട പ്രണയ ചേഷ്ടകള്‍ നടത്തിയ വ്യക്തി എന്നാ നിലക്ക് ഓരോ തവണയും അതിനെ മറികടക്കണോ അതിന്റെ ഒന്നും വിശദീകരണം കേള്‍ക്കാന്‍ ഇല്ലാത്ത ആര്‍ക്കോ വേണ്ടി ഉള്ള വിവരണവുമാണ് എന്റെ കവിത. എന്റെ നിരര്‍ത്ഥകമായ വരികള്‍ക്ക് കാലം മാത്രം മൂകസാക്ഷി
ഇത്രേമൊക്കെ സംഭവിച്ച ശേഷം മുറിയില്‍ നിന്ന് പതുക്കെ ഒരു ചായ കുടിക്കാന്‍ ഇറങ്ങിയ വഴിക്കാണ് നമ്മടെ പട്ടികുട്ടനെ കണ്ടത് ..നന്നായി ..ഒരു മൂഡ് മാറ്റം കിട്ടിയല്ലോ ..ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വിങ്ങുന്ന മനസ് നഷ്ട പ്രണയത്തിന്റെ രക്തസാക്ഷി ആണെന്ന് തോന്നും ചിലപോലോക്കെ .. അതിനെ പറ്റി എഴുതുമ്പോള്‍ ലോകത്തിനു പുച്ചമാണ് .. ഇപ്പോളും ഓര്‍മയുടെ കാരാഗ്രഹത്തില്‍ ജീവിക്കുന്ന ഒരിക്കലും മുഴുവനായി കൊടുക്കാന്‍ കഴിയാതെ പോയ സ്നേഹത്തിന്റെ വേശ്യാലയത്തില്‍ തന്നെ സ്ഥിരം സന്ദര്‍ പ്രണയിതാവെന്ന എച്ചില്‍ പട്ട്യോട് എല്ലാവര്ക്കും വില കുറഞ്ഞ സഹതാപം മാത്രം ...
ആ നിമിഷം എനിക്ക പട്ടിയോട് വല്ലാത്ത ഒരു തരം സ്നേഹം തോന്നി..പതുകെ , സ്നേഹത്തോടെ അവനെ കയ്യില്‍ എടുത്തു തെരുവ് വെളിച്ചത്തിനെ സാക്ഷിയാക്കി ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു

Anthariikshathil kunthirikkam ennano kavi udheshichathu?
ReplyDeleteDa kanda theruvu pattiye veettil konduvannaal konnukalayum..
ReplyDeletedaai ninne aara ee blog vayikkan vilichathu..mela ee vazhi kandupokaruth..sthalam vitto..po po
ReplyDelete