Tuesday, May 22, 2012

മറക്കുക വല്ലപ്പോഴും

ഇനി മിണ്ടാന്‍ ശ്രമിക്കരുത്.. അതൊരു താക്കീതല്ല എന്റെ ഒരു ഉറച്ച തീരുമാനം അറിയിക്കലായിരുന്നു.
ജീവിതം വല്ലാതെ കണ്ടു വിചിത്രമാണ് ..ഒരു വശത്ത് ഞാന്‍ കാംക്ഷിക്കുന്ന പെണ്ണ് ..തത്സമയം എന്റെ സാന്നിധ്യം ആവശ്യമുള്ള മറ്റൊരുവള്‍..
എന്റെ തലച്ചോറിനെ ഭ്രമിപ്പിച്ച വ്യക്തിത്വത്തെ കീഴ്പെടുത്തി കളഞ്ഞ പ്രണയ കുമിള  ഒരു വേനല്‍ പകലിലെ ആദ്യമായി കയ്യ്പിടിച്ച പടിമേല്‍ ഇരുന്നു അവള്‍ ഒരു പുഞ്ചിരിയുടെ മുന കൊണ്ട് കുത്തി പൊട്ടിച്ചു കളഞ്ഞിരുന്നു
ഓ ഇതിനെ പറ്റി ഒക്കെ എഴുതി മടുത്തിരിക്കുന്നു
പക്ഷെ രണ്ടാമത്തെ കക്ഷി ആള് സെന്‍സിബിള്‍ ആയിരുന്നു ..അവള്‍ക് വേണ്ടിയിരുന്നത് അവളുടെ മാതാപിതാക്കള്‍ സമ്മാനികാതെ ഇരുന്ന ഒരു സഹോദരനെ ആയിരിന്നിരിക്കും ..പക്ഷെ പെണ്ണ് ...എന്റെ സുഹൃത്ത്‌  പറഞ്ഞതോര്‍കുന്നു "ആണിന്റെ മനസ് അവന്റെ ജനനേന്ദ്രിയം പോലെ പുറത്തേക്കു കിടക്കുകയാണ്..പെണ്ണിന്റെത് അവളുടെ ജനനേന്ദ്രിയം പോലെ ഉള്‍വലിഞ്ഞതും"
അതിപ്പോ മനസിലാക്കാന്‍ കഴിയുന്നില്ല ..അവളിപ്പോള്‍ എന്റെ ആവശ്യകത ആവശ്യപെടുനില്ല ...
സമയത്തിന്റെ താളില്‍ സൂര്യചന്ദ്രന്മാര്‍ മുങ്ങി നിവര്‍ന്നു .. ചിന്തകളുടെ യക്ഷഗാനം കഥാന്തരങ്ങള്‍ പ്രാപിച്ചിരിക്കുന്നു..ഓര്‍മയെന്ന വേശ്യയെ എത്ര പ്രാപിച്ചാലും ഭൂതകാലത്തിന്റെ രതിസുഖം അന്യം തന്നെ..
അതെ ഇനി സ്മൃതികള്‍ക്ക്  ചരമകുറിപ്പെഴുതി  ഭാവിയുടെ ദേഹം പ്രാപിക്കാന്‍ സമയം...ശരീരമെന്ന വികാരത്തിന് പുനര്‍ജനി ..

3 comments:

  1. വഴിപോക്കനാണ്..പക്ഷെ ഇതു കോറിഇടാതെ വയ്യ ....
    കൊള്ളാം സുഹുര്‍ത്തെ ..നന്നായിരിക്കുന്നു .........

    ReplyDelete
  2. ജോസിനോട് : ഇത് വഴി പോയപ്പോള്‍ കോറിയിട്ട ആ രണ്ടു വാക്കുകള്‍ക്‌ നന്ദി

    പാര്‍വതി: എനിക്കും ഒന്നും മനസിലായില്ല, ഒരു അപഥ സഞ്ചാരിയുടെ ബ്രഹ്മണ പഥം എന്നൊക്കെ പറയില്ലേ ? മനസ്സിലായോ ..ഇല്ലെങ്കില്‍ വേണ്ട...അതൊക്കെ തന്നെ

    ReplyDelete