അവസാനത്തെ പെഗ്ഗും ഗ്ലാസ്സിലേക്ക് ഊറ്റിയിട്ട് ഗുരുജി ചോദിച്ചു "എന്തിനാണാ
പൂവ് അതിന്റെ ഗന്ധവും നിറവും രൂപവും ഉപേക്ഷിച്ചത്?" ഞാന്‍ ഉത്തരത്തിനായി ആ
കണ്ണുകളിലേക്കു നോക്കി . മേഘ കാന്തിയുടെ വശ്യത വിടാതെ തിളങ്ങുന്ന
കണ്ണുകളിലേക്കു.
" സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞത് കൊണ്ട് , സ്വാതന്ത്ര്യം എന്ന് ചിന്തയില്‍ നിന്ന് സ്വതന്ത്ര ആയതു കൊണ്ട്"
കള്ള് കേറിയാല്‍ വരുന്ന ഫിലോസഫി ആയി എന്തോ അപ്പോള്‍ തോന്നിയില്ല. അവളുടെ യാത്രാമൊഴി ഉണ്ടാക്കിയ ശൂന്യതയാവും അങ്ങനെ തോന്നിപ്പിച്ചത് .. പശ്ചാത്താപത്തിന്റെ പാഴ്കിനാവിനിപ്പുറം പ്രതീക്ഷയുടെ ശര രാന്തലിലെ തിരി വറ്റാറായി. ഇന്നലെയുടെ അവശേഷിപ്പ് ഹൃദയത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാക്കിയ മുറിവ് മാത്രം. അപ്പുപ്പന്‍താടിയുടെ വഴി പോലെ പ്രയാണം തുടരുമ്പോളും തിരശീലക്കപ്പുറം നിഴലായി കണ്ട അവളുടെ ഗന്ധമില്ലാത്ത ഓര്‍മകള്‍ക് മരണത്തിന്റെ മഷിയില്‍ ചാലിച്ച ഒപ്പ്.